5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Janshatabdhi Express: ഒടുവിൽ ശാപമോക്ഷം…! കോഴിക്കോട് ജനശതാബ്‌ദിയുടെ ലുക്ക് അടിമുടി മാറുന്നു

Kozhikode Jan Shatabdi Express LHB Coaches: ആലപ്പുഴ വഴിയുള്ള സർവീസ് കൂടിയായതിനാൽ തിരക്ക് വളരെ കൂടുതലാണ്. നിരവധി ആളുകളാണ് പ്രതിദിന സർവീസായി ഈ ട്രെയിൻ സർവീസ് ഉപയോ​ഗിക്കുന്നത്. നേരത്തെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദിക്ക് എൽഎച്ച്ബി കോച്ചുകൾ റെയിൽവേ അനുവദിച്ചിരുന്നു.

Kozhikode Janshatabdhi Express: ഒടുവിൽ ശാപമോക്ഷം…! കോഴിക്കോട് ജനശതാബ്‌ദിയുടെ ലുക്ക് അടിമുടി മാറുന്നു
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 22 Mar 2025 13:39 PM

തിരുവനന്തപുരം: കേരളത്തിലെ തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്‌ദിയുടെ മുഖച്ഛായ അടിമുടി മാറുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ട്രെയിനുകളിൽ ഒന്നാണ് ജനശതാബ്‌ദി. നിലവിലെ ഐസിഎഫ് കോച്ചുകളാണ് ട്രെയിനിന് ഉള്ളത്. എന്നാൽ ഇവ ഉടൻ മാറി അത്യാധുനിക എൽഎച്ച്ബി കോച്ചുകളാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാരുടെ നീണ്ട കാല ആവശ്യങ്ങളിലൊന്നാണ് റെയിൽവേ പരിഹാരമാകുന്നത്.

കേരളത്തിൽ ഓടുന്ന ഏറ്റവും വേഗതയേറിയ തീവണ്ടികളിൽ ഒന്ന് കൂടിയാണ് കോഴിക്കോട് ജനശതാബ്‌ദി. വെറും മൂന്നേകാൽ മണിക്കൂർ മാത്രമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ട്രെയിൻ എത്തിച്ചേരുന്നത്. ആലപ്പുഴ വഴിയുള്ള സർവീസ് കൂടിയായതിനാൽ തിരക്ക് വളരെ കൂടുതലാണ്. നിരവധി ആളുകളാണ് പ്രതിദിന സർവീസായി ഈ ട്രെയിൻ സർവീസ് ഉപയോ​ഗിക്കുന്നത്. നേരത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്‌ദിക്ക് എൽഎച്ച്ബി കോച്ചുകൾ റെയിൽവേ അനുവദിച്ചിരുന്നു.

ഇതിന് പിന്നാലെ കോഴിക്കോട് ജനശതാബ്‌ദിക്കും എൽഎച്ച്ബി കോച്ചുകൾ നൽകുന്നത്. ഇതുകൂടാതെ തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസിനും എൽഎച്ച്ബി കോച്ചുകൾ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. പുത്തൻ മഖച്ഛായയിൽ ഏപ്രിൽ 18ന് സെക്കന്ദരാബാദിൽ നിന്ന് ശബരി എക്സ്പ്രസ്സ് യാത്രയാരംഭിക്കും. അന്ന് മുതൽ എൽഎച്ച്ബി കോച്ചുകളുമായിട്ടാണ് ട്രെയിൻ ഓടിത്തുടങ്ങുക.

യാത്രാ ദുരിതം അവസാനിക്കുമോ? മെമുവിൽ അധിക കോച്ചുകൾ വരുന്നു

തീരദേശപാതയിലൂടെയുള്ള ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി കൊല്ലം ആലപ്പുഴ എറണാകുളം റൂട്ടിലോടുന്ന മെമു ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകൾകൂടി അനുവദിച്ചിരിക്കുകയാണ്. നിലവിൽ ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ മെമു സർവീസിൽ 12 റേക്കുകളാണുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇവ 16 ആയി മാറും.

റെയിൽവേ മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. തീരദേശപാതയിലെ യാത്രാദുരിതവും മെമുവിലെ അതികതിരക്കും റെയിൽവേ ബോർഡിന് മുന്നിൽ കെ സി വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ ദിവസേന ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സർവീസാണ് ആലപ്പുഴ റൂട്ടിലോടുന്ന മെമു.