AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

​IB Officer Death Case: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

​IB Officer Death Case Latest Update: സാമ്പത്തിക മായും ശാരീരമായും പെൺകുട്ടിയെ ചൂഷണം ചെയ്തിരുന്നതായാണ് വിവരം. പിന്നീട് ഇയാൾ ‌വിവാഹ ബന്ധത്തിൽ നിന്നും പിൻമാറിയതോടെയാണ് കടുത്ത മാനസിക വിഷമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ഗർഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.

​IB Officer Death Case: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു
സുകാന്ത്Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Apr 2025 18:57 PM

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ (IB Officer Death Case) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത നടപടിയുമായി അധികൃതർ. പ്രതിയെന്ന് സംശയിക്കുന്ന സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി. കേസിൽ പ്രതിയായ കാര്യം പോലീസ് ഇൻ്റലിജൻസ് ബ്യൂറോയെ നേരത്തെ അറിയിച്ചിരുന്നതാണ്. കേസിൻ്റെ പൂർണ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ നീക്കം.

തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്ത പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോ​ഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ജോലി ചെയ്തിറങ്ങി കഴിഞ്ഞ പോകുന്നവഴിക്കാണ് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെൺകുട്ടി അടുപ്പത്തിലാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

സാമ്പത്തിക മായും ശാരീരമായും പെൺകുട്ടിയെ ചൂഷണം ചെയ്തിരുന്നതായാണ് വിവരം. പിന്നീട് ഇയാൾ ‌വിവാഹ ബന്ധത്തിൽ നിന്നും പിൻമാറിയതോടെയാണ് കടുത്ത മാനസിക വിഷമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ഗർഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും മറ്റ് വിവരങ്ങളും പോലീസിൻ്റെ പക്കലുണ്ട്. മരിക്കുന്നതിന് മുമ്പും പെൺകുട്ടി ഇയാളുമായി ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് അറിയിച്ചു.

പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ സുകാന്തും മാതാപിതാക്കളും ഒളിവിൽ പോയതോടെയാണ് സംശയം മുറുകിയത്. മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കളാണ് വെളിപ്പെടുത്തിയത്. ഇതോടെ പോലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കുകയായിരുന്നു. പിന്നാലെ സുകാന്ത് ഹൈക്കോടതിയെ മുൻകൂർ ജാമ്യാ പേക്ഷയുമായി സമീപിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും ഇയാൾക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.