ITI Girl Students Clash: നെയ്യാറ്റിൻകരയിൽ ഐടിഐ വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്ന് പേർ ആശുപത്രിയിൽ

Dhanuvachapuram ITI Students Clash: മർദ്ദനത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർഥിനികൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ധനവച്ചപുരത്തെ ഐടിഐ കെട്ടിടത്തിന് പുറകിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ ആണ് സംഭവം.

ITI Girl Students Clash: നെയ്യാറ്റിൻകരയിൽ ഐടിഐ വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്ന് പേർ ആശുപത്രിയിൽ

പ്രതീകാത്മക ചിത്രം

nandha-das
Published: 

04 Apr 2025 21:38 PM

തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനികൾ തമ്മിൽ സംഘർഷം. മർദ്ദനത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർഥിനികൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ധനവച്ചപുരത്തെ ഐടിഐ കെട്ടിടത്തിന് പുറകിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ ആണ് സംഭവം.

ധനവച്ചപുരം ഐടിഐയിലെ മൂന്ന് വിദ്യാർഥിനികൾ തമ്മിലാണ് വാക്ക് തർക്കവും സംഘർഷവും ഉണ്ടായത്. ഹോളി ആഘോഷ ദിവസം ഈ വിദ്യാർഥിനികൾ തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘർഷത്തിലും അവസാനിച്ചതെന്നാണ് വിദ്യാർഥിനികൾ പൊലീസിന് നൽകിയ മൊഴി.

വിദ്യാർഥിനികൾ തമ്മിൽ സംഘർഷം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ സഹപാഠികളും അധ്യാപകരുമാണ് മൂവരെയും പിടിച്ചു മാറ്റിയത്. പിന്നാലെ പരിക്കേറ്റ മൂന്ന് പേരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ALSO READ: 10-ാം ക്ലാസുകാരിക്ക് വയറുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ​ഗർഭിണി; 55കാരൻ അറസ്റ്റിൽ

10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ 55കാരൻ അറസ്റ്റിൽ

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ 55കാരൻ അറസ്റ്റിൽ. എറണാകുളം വാഴക്കുളം ചെമ്പറകി സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ​ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലുള്ള ഒരു ദിവസം വൈകിട്ടാണ് പ്രതി പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ പീഡനം തുടർന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories
Pahalgam Terror Attack: ‘ഭക്ഷണത്തിന്‍റെ രൂപത്തിലാണ് ദൈവം തങ്ങളെ രക്ഷിച്ചത്’; ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‍ക്കെന്ന് മലയാളി കുടുംബം
Thiruvathukkal Double Murder: ‘അറസ്റ്റിലാകുമ്പോൾ ഭാര്യ ഗർഭിണി, വിവരം അറിഞ്ഞതോടെ ഉപേക്ഷിച്ചു, പിന്നീട് ഗർഭം അലസി’; എല്ലാത്തിനു കാരണം വിജയകുമാറെന്ന് പ്രതി
Idukki POCSO Case: സ്വന്തം മകളെ പീഡിപ്പിച്ചു; പിതാവിന് 17 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
Kerala Rain Alert: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ; രണ്ട് ദിവസം ഈ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Lottery Result: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Pahalgam Terror Attack: ‘കലിമ എന്നൊ മറ്റോ ഒരു വാക്കു ചോദിച്ചു, അറിയില്ലെന്നു പറഞ്ഞപ്പോള്‍ അച്ഛനെ എന്റെ കൺമുന്നിൽവച്ച് വെടിവച്ചു’; രാമചന്ദ്രന്റെ മകൾ
പാമ്പ് ഇണചേരുന്നത് കാണുന്നത് ദോഷമോ നല്ലതോ?
പതിവായി പെെനാപ്പിൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പഞ്ചസാര എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്?
സാരിയില്‍ സുന്ദരിയായി എസ്തര്‍ അനില്‍