5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attingal Couple Arrest: കൂടെ കഴിയാൻ ഭാര്യയോട് ആവശ്യപ്പെട്ടത് ബാലികയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന്; പിന്നാലെ അറസ്റ്റ്

Attingal Couple Arrest Case: സ്കൂൾ വിദ്യാർത്ഥിയായ അതിജീവിത സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട് സ്കൂളധികൃതർ ഇടപെട്ടോപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. ആറ്റിങ്ങൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ്ഐമാരായ സജിത്ത്, ജിഷ്ണു, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തത്.

Attingal Couple Arrest: കൂടെ കഴിയാൻ ഭാര്യയോട് ആവശ്യപ്പെട്ടത് ബാലികയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന്; പിന്നാലെ അറസ്റ്റ്
അറസ്റ്റിലായ ശരത് ഭാര്യ നന്ദ.
neethu-vijayan
Neethu Vijayan | Published: 13 Aug 2024 11:36 AM

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദുഭവനിൽ ശരത് (28), ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനംവീട്ടിൽ നന്ദ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലികയെ നാലുവർഷമായി പീഡിപ്പിച്ചുവരുന്നതായാണ് റിപ്പോർട്ട്. സ്കൂൾ വിദ്യാർത്ഥിയായ അതിജീവിത സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട് സ്കൂളധികൃതർ ഇടപെട്ടോപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.

കുട്ടിയെ പിന്നീട് കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെ പീഡിപ്പിച്ചതെന്നാണ് വിവരം. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടർന്ന് താമസിക്കണമെങ്കിൽ ബാലികയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയായിരുന്നു.

ALSO READ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഈ റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ

ഭർത്താവിന്റെ ആവശ്യത്തിനു വഴങ്ങിയ നന്ദ ബാലികയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിൽവിളിച്ചുവരുത്തി പീഡനത്തിന് അവസരമൊരുക്കി കൊടുത്തതായാണ് കേസ്. 2021 ഏപ്രിൽ മാസം മുതൽ 2022 ഫെബ്രുവരി മാസം വരെയുള്ള പല സമയങ്ങളിലാണ് ബാലിക പീഡനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.

ആറ്റിങ്ങൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ്ഐമാരായ സജിത്ത്, ജിഷ്ണു, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.