5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amayizhinjan Canal Accident: രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ ഏറെ; ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

Amayizhinjan Canal Accident Rescue: ഇന്ന് രാവിലെയാണ് കോർപറേഷനിലെ താൽക്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ വൃത്തിയാക്കലിനിടെ തോട്ടിൽ കാണാതാവുന്നത്. മാലിന്യം തിങ്ങിനിറഞ്ഞതിനാൽ ആദ്യഘട്ടത്തിൽ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല.

Amayizhinjan Canal Accident: രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ ഏറെ; ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
കാണാതായ ജോയിക്കായുള്ള തിരച്ചിൽ തുടരുന്നു.
neethu-vijayan
Neethu Vijayan | Published: 13 Jul 2024 19:15 PM

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ (Amayizhinjan Canal Accident) കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള ശ്രമം മണിക്കൂറുകൾ പിന്നിടുന്നു. തോട്ടിൽ മാലിന്യം നിറഞ്ഞതിനാൽ വെല്ലുവിളിയേറിയതാണ് രക്ഷാപ്രവർത്തനം. രാത്രിയായാൽ തിരച്ചിൽ നിർത്തിവെക്കാൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും, വൈകിയും രക്ഷാപ്രവർത്തനം തുടരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ ലൈറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത് സജ്ജീകരിക്കുകയാണ്.

ഇന്ന് രാവിലെയാണ് കോർപറേഷനിലെ താൽക്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ വൃത്തിയാക്കലിനിടെ തോട്ടിൽ കാണാതാവുന്നത്. എന്നാൽ, മാലിന്യം നിറഞ്ഞ തോട്ടിൽ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ ഏറെ പ്രയാസം നിറഞ്ഞതാണ്. മാലിന്യം തിങ്ങിനിറഞ്ഞതിനാൽ ആദ്യഘട്ടത്തിൽ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് മാലിന്യം നീക്കി തിരച്ചിൽ നടത്താനായിരുന്നു ശ്രമം.

ALSO READ: വരുന്നു അതിശക്തമായ മഴ…; സംസ്ഥാനത്തിന് ഭീഷണിയായി പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു

അതിനിടെ, ടണലിൽ 30 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്നാണ് സ്‌കൂബാസംഘം പറയുന്നത്. ടണലിനകത്ത് മുഴുവൻ ഇരുട്ടായതും രക്ഷപ്രവർത്തനത്തിന് തടസമായി. മുട്ടുകുത്തി നിൽക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. ഇനി ടണലിന്റെ മറുവശത്തുനിന്ന് അകത്തേക്ക് കയറാനാണ് ശ്രമിക്കുന്നതെന്നും സ്‌കൂബാസംഘം പറഞ്ഞു.

മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയിൽവേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാർ പറയുന്നത്. മാരായമുട്ടം വടകരയിൽ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടിൽ ആക്രിസാധനങ്ങൾ ശേഖരിച്ചുവിൽക്കുന്നതായിരുന്നു വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.