5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amayizhanjan Canal Accident: റോബോട്ട് ക്യാമറയിൽ പതിഞ്ഞത് കാൽപ്പാദമെന്ന് സംശയം; സ്‌കൂബാടീം വീണ്ടും ടണലിലേക്ക്

Amayizhanjan Canal Accident Rescue: ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയിലാണ് മനുഷ്യ ശരീരത്തിൻറെ ചിത്രം പതിഞ്ഞതായി സംശയിക്കുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനായാണ് സ്കൂബ ടീം ടണലിനുള്ളിലേക്ക് ഇറങ്ങുന്നത്.

Amayizhanjan Canal Accident: റോബോട്ട് ക്യാമറയിൽ പതിഞ്ഞത് കാൽപ്പാദമെന്ന് സംശയം; സ്‌കൂബാടീം വീണ്ടും ടണലിലേക്ക്
Amayizhanjan Canal Accident.
neethu-vijayan
Neethu Vijayan | Published: 14 Jul 2024 13:52 PM

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൽ തോട് (Amayizhanjan Canal Accident) വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിയുടെ കാൽപ്പാദങ്ങൾ റോബോട്ട് ക്യാമറയിൽ (robot camera) പതിഞ്ഞതായി സംശയം. ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. രക്ഷാദൗത്യം 26 മണിക്കൂർ പിന്നിടുകയാണ്. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയിലാണ് മനുഷ്യ ശരീരത്തിൻറെ ചിത്രം പതിഞ്ഞതായി സംശയിക്കുന്നത്.

എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനായാണ് സ്കൂബ ടീം ടണലിനുള്ളിലേക്ക് ഇറങ്ങുന്നത്. പത്തു മീറ്റർ ഉള്ളിലായാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ഇവിടേക്കാണ് സ്കൂബ ടീം ഇറങ്ങുന്നത്. പതിഞ്ഞ അവ്യക്തമായ ചിത്രമായതിനാൽ തന്നെ മനുഷ്യ ശരീരം തന്നെയാണോ എന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിർണായക പരിശോധന നടത്തുന്നത്. സ്കൂബ ടീമിന് എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തേക്കാണ് നീങ്ങുന്നത്.

ALSO READ: രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ ഏറെ; ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

കൂടുതൽ ടീം ടണലിലേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്. രാത്രി വൈകിയും തുടർന്ന രക്ഷാപ്രവർത്തനം റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ നിർത്തിവെക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ നിരവധി ട്രെയിനുകൾ എത്തുന്നതിനാൽ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ അടക്കമുള്ള ഒരു പ്രവർത്തനവും പാടില്ലെന്ന് റെയിൽവേ അറിയിച്ചിരുന്നു.

ഇതോടെ രാവിലെ ആറുമണിക്ക് രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയത്. ജെൻ റോബോട്ടിക്‌സ് ടീം മറ്റൊരു റോബോട്ടിനേയും സ്ഥലത്തെത്തിച്ചിരുന്നു. ഇന്നലെ രാവിലെയാണ് കോർപറേഷനിലെ താൽക്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ വൃത്തിയാക്കലിനിടെ തോട്ടിൽ കാണാതാവുന്നത്. എന്നാൽ, മാലിന്യം നിറഞ്ഞ തോട്ടിൽ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ ഏറെ പ്രയാസം നിറഞ്ഞതാണ്.

മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയിൽവേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാർ പറയുന്നത്. മാരായമുട്ടം വടകരയിൽ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടിൽ ആക്രിസാധനങ്ങൾ ശേഖരിച്ചുവിൽക്കുന്നതായിരുന്നു വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.