5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thenkurissi Honour Killing: പഠനകാലത്തെ പ്രണയം, പിന്നാലെ വിവാഹം; 88-ാം നാൾ ദുരഭിമാനത്തിൽ ക്രൂരകൊലപാതകം: തേങ്കുറുശ്ശിയിൽ നടന്നതെന്ത്?

Thenkurissi Honour Killing: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ നാളെ പ്രഖ്യാപിക്കും. പ്രതികൾ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു.

Thenkurissi Honour Killing: പഠനകാലത്തെ പ്രണയം, പിന്നാലെ വിവാഹം; 88-ാം നാൾ ദുരഭിമാനത്തിൽ ക്രൂരകൊലപാതകം: തേങ്കുറുശ്ശിയിൽ നടന്നതെന്ത്?
ഹരിതയും അനീഷും (image credits: social media)
sarika-kp
Sarika KP | Published: 27 Oct 2024 19:58 PM

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ നാളെ പ്രഖ്യാപിക്കും. പ്രതികൾ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസമായിരുന്നു രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

2020 ഡിസംബർ 25 നു വൈകിട്ട് ആറരയോടെയായിരുന്നു കേരളത്തെ തന്നെ നടുക്കിയ ക്രൂരകൊലപാതകം അരങ്ങേറിയത്. അന്നേവരെ അയൽസംസ്ഥാനങ്ങളിൽ മാത്രം കേട്ടതും പത്രങ്ങളിൽ വായിച്ചതുമായ ദുരഭിമാനക്കൊല സ്വന്തം നാട്ടിൽ നടന്നതിന്റെ ഞെട്ടൽ ഇന്നും മലയാളികളിൽ അവശേഷിക്കുന്നു. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ചെന്ന പേരിൽ 27 കാരനായ അനീഷ് എന്ന അപ്പുവിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ്‌ കൊല്ലപ്പെട്ടത്. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്(49) ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻതേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47) രണ്ടാംപ്രതിയുമാണ്. ഇരുവരുടെ ശിക്ഷയാണ് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) നാളെ വിധിക്കുക.

അനീഷ് പെയിന്റിങ് തൊഴിലാളിയായിരുന്നു. സ്കൂൾ പഠനകാലം മുതലെ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും രണ്ട് സമുദായത്തിൽ പെട്ടവരായതിനാൽ ഹരിതയുടെ വീട്ടുകാർക്ക് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നു. ഹരിതയ്ക്ക് കോയമ്പത്തൂരിൽനിന്ന് ഒരു വിവാഹാലോചന വന്നതിന്റെ അടുത്ത ദിവസം വീട്ടുകാരറിയാതെ ഹരിതയും അനീഷും വിവാഹിതരായി. ഇതറിഞ്ഞ അച്ഛൻ പ്രഭുകുമാർ കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കണമെന്നാണ് തീരുമാനമെന്ന് ഹരിത അറിയിച്ചു. സ്റ്റേഷനിൽനിന്നു മടങ്ങുമ്പോൾ, 90 ദിവസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നു.

Also Read-Vlogger Couple Death: ‘വിടപറയും നേരം’, ആറ് മണിക്കൂർ നീണ്ട അവസാന യൂട്യൂബ് ലൈവ്; യൂട്യൂബര്‍ ദമ്പതിമാർ മരിച്ചനിലയിൽ

ഇതിനു പിന്നാലെ പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി അനീഷിനെ ഭീഷണിപ്പെടുത്തിയതായി അനീഷിന്റെ പിതാവ് ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വിവാഹം കഴിഞ്ഞ് 88 ാം നാൾ, 2020 ഡിസംബർ 25 ന് വൈകിട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന്‌ സമീപം ബൈക്കിലെത്തിയ സുരേഷും പ്രഭുകുമാറും അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. കൊലപാതകം നടന്ന് 75–ാം ദിവസം തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഹരിത ഉള്‍പ്പെടെ 51 സാക്ഷികളെ വിസ്തരിച്ചു.

തന്റെ ഭർത്താവിന്റെ മരണത്തിനു കാരണകാരനായവരുടെ വീട്ടിലേക്ക് മടങ്ങില്ലെന്നു തീരുമാനിച്ച ഹരിത, സ്വാധീനശ്രമങ്ങളും ഭീഷണികളും മറികടന്ന് നിയമപോരാട്ടം തുടർന്നു. അതിന്റെ പര്യവസാനമാണ് പ്രതികൾ കുറ്റക്കാരാണെന്നു കോടതിയുടെ കണ്ടെത്തൽ. നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് മരിച്ച അനീഷിന്‍റെ കുടുംബം.

Latest News