5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anwar: ‘പാര്‍ട്ടിയോടും പാര്‍ട്ടി എംഎല്‍എമാരോടും നല്ല രീതിയില്‍ ഞാന്‍ പെരുമാറിയിരുന്നു’; പിവി അന്‍വറിന്റെ കാലുപിടിച്ച് സുജിത് ദാസ് ഐപിഎസ്‌

PV Anwar MLA and Sujith Das IPS Phone Call: പോലീസിന്റെ ജോലിയും ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്. പാര്‍ട്ടിയോടും പാര്‍ട്ടിയുടെ എംഎല്‍എമാരോടും വളരെ നല്ല രീതിയില്‍ പെരുമാറിയിട്ട് പോയ ഒരാളാണ് ഞാന്‍. എനിക്ക് ഒരു സഹായം ചെയ്യണം. ഞാനൊരു ചെറുപ്പക്കാരനാണ്, ഞാനവിടെ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് 31 വയസേ ഒള്ളൂ

PV Anwar: ‘പാര്‍ട്ടിയോടും പാര്‍ട്ടി എംഎല്‍എമാരോടും നല്ല രീതിയില്‍ ഞാന്‍ പെരുമാറിയിരുന്നു’; പിവി അന്‍വറിന്റെ കാലുപിടിച്ച് സുജിത് ദാസ് ഐപിഎസ്‌
PV Anwar MLA and Sujith Das IPS (Facebook Image)
shiji-mk
SHIJI M K | Updated On: 30 Aug 2024 14:12 PM

മലപ്പുറം: ക്യാമ്പ് ഓഫീസിലെ മരംമുറി കേസില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എയുമായി മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. തന്റെ പേര് മലപ്പുറം എസ്പി ക്യാമ്പ് ഓഫീസ് നില്‍ക്കുന്ന പ്രദേശത്തെ മരംമുറി കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും മുന്‍ എസ്പി എംഎല്‍എയോട് ആവശ്യപ്പെട്ടു.

“കഴിഞ്ഞ ദിവസം മുതല്‍ ഞാന്‍ വിഷമത്തിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ഞാന്‍ മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്. പോലീസിന്റെ ജോലിയും ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്. പാര്‍ട്ടിയോടും പാര്‍ട്ടിയുടെ എംഎല്‍എമാരോടും വളരെ നല്ല രീതിയില്‍ പെരുമാറിയിട്ട് പോയ ഒരാളാണ് ഞാന്‍. എനിക്ക് ഒരു സഹായം ചെയ്യണം. ഞാനൊരു ചെറുപ്പക്കാരനാണ്, ഞാനവിടെ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് 31 വയസേ ഒള്ളൂ, 55 അല്ലെങ്കില്‍ 56 വയസ് അയാള് ചെയ്യുമ്പോള്‍ അയാള്‍ക്ക് ഓടിയെത്താന്‍ കഴിയുന്നില്ല. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എന്റെ താഴെയുള്ള സഹപ്രവര്‍ത്തകരോട് എല്ലാവരോടും പറഞ്ഞ്, എന്റെ കൂടെ ജോലി ചെയ്തിരുന്ന എല്ലാ സഹപ്രവര്‍ത്തകരെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല,” എസ്പി എംഎല്‍എയോട് പറയുന്നു.

Also Read: Hema Committee Report: ‘നിങ്ങൾ അത് ചെയ്യാത്തത് കൊണ്ട് ഞങ്ങളും അത് ചെയ്യില്ല എന്ന വാദം തെറ്റ്’, മുകേഷിന്റെ രാജിക്കാര്യത്തിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് ബൃന്ദ കാരാട്ട്

അനില്‍ മാഷോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും. അദ്ദേഹത്തോടാണ് അവിടെ താന്‍
കൂടുതല്‍ സംസാരിച്ചിരുന്നത്. തന്നെ ഇത്രയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആളാണ് അത്. നിങ്ങള്‍ സമ്മേളനത്തില്‍ അത്രയും പറഞ്ഞപ്പോള്‍ ഞാന്‍ മനസുകൊണ്ട് സന്തോഷിച്ചിരുന്നു. ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എംഎല്‍എ ചെയ്ത കാര്യങ്ങളില്‍ ഞാന്‍ കൂടെ നില്‍ക്കുന്നു. പക്ഷെ ഇന്നലെ എംഎല്‍എ ശ്രീജിത്ത് എസ്പിക്ക് ഒരു പരാതി അയച്ചുകൊടുത്തു. പക്ഷെ അത് എനിക്കെതിരെയുള്ള പരാതിയാണ്. എന്റെ ഒരേയൊരു അഭ്യര്‍ത്ഥന എംഎല്‍എ ആ പരാതി പിന്‍വലിക്കണമെന്നതാണെന്ന് എസ്പി പറയുന്നു.

തന്റെ പാര്‍ക്കില്‍ നിന്നും റോപ്പ് വേ മോഷണം പോയിട്ട് എസ്പി അന്വേഷിച്ച് കണ്ടെത്തിയില്ലെന്നും ഇത് പോലീസ് സേനയുടെ മൊത്തം വീഴ്ചയാണെന്നും എംഎല്‍എ സുജിത് ദാസ് ഐപിഎസിനോട് പറഞ്ഞു. അദ്ദേഹം വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. താന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒരു മരം പോയാല്‍ അദ്ദേഹം അതിനെതിരെ ഒരു അന്വേഷണമെങ്കിലും നടത്തണ്ടെയെന്നും എംഎല്‍എ ചോദിച്ചു.

എന്നാല്‍ എംഎല്‍എയെ പോലീസുകാര്‍ ചൂഷണം ചെയ്തുവെന്നും എസ്പിയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ പോയ ശ്രീജിത്തും എല്ലാം ചേര്‍ന്നാണ് എംഎല്‍എയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും സുജിത് ദാസ് പറഞ്ഞു. ഇതിന്റെ എല്ലാം അവസാനം തന്റെ പേരാണ് വലിച്ചിഴക്കപ്പെടുകയും മോശമാക്കപ്പെടുകയും ചെയ്യുന്നതെന്നും സുജിത് ദാസ് പിവി അന്‍വറിനോട് പറഞ്ഞു.

56,000 രൂപ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട തേക്കാണതെന്ന് എംഎല്‍എ പറഞ്ഞപ്പോള്‍ അതെല്ലാം മറ്റുള്ളവര്‍ അദ്ദേഹത്തെ പറഞ്ഞ് തെറ്റിധരിപ്പിച്ചതാണെന്നായിരുന്നു സുജിത് ദാസിന്റെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ ഫോറസ്ട്രി തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് എംഎല്‍എ പറഞ്ഞു.

‘എന്റെ എംഎല്‍എ അതൊക്കെ എനിക്ക് മുമ്പ് കരീമിന്റെ കാലഘട്ടത്തില്‍ നടന്ന കാര്യങ്ങളാണ്. ഇപ്പോള്‍ എല്ലാവരും എനിക്കെതിരെ ആരോപിക്കുന്നത്. ആദ്യം ലേലം വെച്ചപ്പോള്‍ ആരും വന്നില്ല. ഓരോ ലേലത്തിലും ആള് വരാതായതോടെ വില കുറഞ്ഞതാണ് തേക്കിന്. അങ്ങനെയാണ് 20,000 രൂപയ്ക്ക് വിറ്റത്. ഭഗവാന്‍ സത്യം, ഇത് എന്റെ പേര് മോശമാക്കാന്‍ വന്നൊരു സാധനമാണ്,’ സുജിത് പറയുന്നു.

Also Read: Palakkad Industrial Smart City: തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത; പാലക്കാട് വ്യവസായ ന​ഗരമാകുന്നതോടെ 51,000 പേർക്ക് തൊഴിൽ; കേന്ദ്ര സം​ഘമെത്തും

മഹാഗണിയുടെ പകുതി മുറിച്ച സംഭവത്തെ കുറിച്ചുള്ള എംഎല്‍എയുടെ ചോദ്യത്തിന് നിലമ്പൂരുള്ള എട്ട് പോലീസ് സ്‌റ്റേഷനുകളിലെ ഡ്രൈവര്‍മാരുണ്ടല്ലൊ അവര്‍ കാലാകാലങ്ങളായി അവിടെ നില്‍ക്കുന്നവരാണ്. എന്നാല്‍ അവരെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും സ്ഥലംമാറ്റി. അവിടെ ഉണ്ടായിരുന്ന പ്രായം ചെന്ന ആളുകളും പുതിയ ആളുകളും ചേര്‍ന്ന് ഉണ്ടാക്കിയ ഒരു ആരോപണമാണതെന്നായിരുന്നു സുജിതിന്റെ മറുപടി.

മഹാഗണിയുടെ കൊമ്പുകള്‍ മുറിച്ചിട്ടുണ്ട്. വീടിന്റെ മുകളിലേക്ക് കിടന്ന കൊമ്പുകളാണ് മുറിച്ചത്. ഇത് ലേലം ചെയ്ത് പോയതിന്റെ പേപ്പറുകള്‍ എംഎല്‍എയ്ക്ക് പ്രിന്റെടുത്ത് കൊണ്ടുതരാം. എല്ലാം ഇപ്പോള്‍ തന്നെ വാട്‌സ്ആപ്പില്‍ അയച്ചുതരാമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Latest News