Kollam-Ernakulam Memu : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു നാളെ മുതൽ; സ്റ്റോപ്പുകളുടെ പട്ടിക ഇങ്ങനെ
New Memu Train from Kollam to Ernakulam: ആകെ 16 സ്റ്റോപ്പുകളാണ് ഇതിലുള്ളത്. തിരികെ 9.50 ന് എറണാകുളത്തു നിന്നും തിരിക്കും. ഇത് ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കൊച്ചി: ഏറെ നാളത്തെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി നാളെ മുതൽ കൊല്ലം- എറണാകുളം സ്പെഷ്യൽ മെമു സർവീസ് ആരംഭിക്കുന്നു. യാത്രക്കാരുടെ പരാതികളെത്തുടർന്നാണ് റെയിൽവേ സ്പെഷ്യൻ സർവ്വീസ് ആരംഭിക്കുന്നത്. ഒക്ടോബർ ഏഴു മുതൽ 2025 ജനുവരി ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ നിലവിൽ അറിയിച്ചിട്ടുള്ളത്.
തുടർന്നും സർവീസ് നീട്ടുമോ എന്ന വിഷയത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സർവീസ് നടത്തുക. ആഴ്ചയിൽ അഞ്ചു ദിവസം ഓടുന്ന ട്രെയിൻ ശനിയും ഞായറും സർവീസ് നടത്തില്ല.
സമയക്രമം ഇങ്ങനെ
കൊല്ലത്തു നിന്നും രാവിലെ 6.15 ന് പുറപ്പെടുന്ന മെമു രാവിലെ 9.35 നാണ് എറണാകുളം ജങ്ഷൻ അതായത് സൗത്ത് സ്റ്റേഷനിൽ എത്തിച്ചേരുക. ആകെ 16 സ്റ്റോപ്പുകളാണ് ഇതിലുള്ളത്. തിരികെ 9.50 ന് എറണാകുളത്തു നിന്നും തിരിക്കും. ഇത് ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കൊല്ലത്തു നിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്നതിന് നിലവിൽ പാലരുവി, വേണാട് എന്നീ ട്രെയിനുകളാണ് ഉള്ളത്. ഇതിലെ തിരക്കു മൂലം ഈ രണ്ട് ട്രെയിനുകൾ ഓടുന്ന സമയത്തിന് ഇടയിൽ ഒരു ട്രെയിൻ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്. അതാണ് ഇപ്പോൾ റെയിൽവേ പരിഗണിച്ചിരിക്കുന്നത്.
ട്രെയിനിന്റെ സ്റ്റോപ്പും സമയക്രമവും
- കൊല്ലം – രാവിലെ 6.15
- ശാസ്താംകോട്ട (6.34)
- കരുനാഗപ്പള്ളി (6.45)
- കായംകുളം (6.59)
- മാവേലിക്കര (7.07)
- ചെങ്ങന്നൂർ (7 18)
- തിരുവല്ല (7.28)
- ചങ്ങനാശ്ശേരി (7.37)
- കോട്ടയം (7.56)
- ഏറ്റുമാനൂർ ( 8.08)
- കുറുപ്പന്തറ (8.17)
- വൈക്കം റോഡ് (8.26)
- പിറവം റോഡ് ( 8.34)
- മുളംതുരുത്തി (8.45)
- തൃപ്പൂണിത്തുറ (8.55)
- എറണാകുളം (9.35)
ALSO READ – റേഷൻ മസ്റ്ററിങ് എട്ടിന് അവസാനിക്കും; ഇതുവരെ നടത്തിയത് ഒരു കോടിയിലേറെപ്പേർ
തിരികെ കൊല്ലത്തേക്കുള്ള സർവീസ്
- എറണാകുളം ( രാവിലെ 9.50)
- തൃപ്പൂണിത്തുറ (10.07)
- മുളംതുരുത്തി (10.18)
- പിറവം റോഡ് (10.30)
- വൈക്കം റോഡ് ( 10.38)
- കുറുപ്പന്തറ (10.48)
- ഏറ്റുമാനൂർ (10.57)
- കോട്ടയം (11.10)
- ചങ്ങനാശ്ശേരി (11.31)
- തിരുവല്ല (11.41)
- ചെങ്ങന്നൂർ ( 11.51)
- മാവേലിക്കര ( 12.03)
- കായംകുളം (12.13)
- കരുനാഗപ്പള്ളി (12.30)
- ശാസ്താംകോട്ട (12.40)
- കൊല്ലം (1.30)