ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് ഹര്‍ജിയിലെ വാദം.

ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

Supreme Court of India

Updated On: 

22 Apr 2024 15:01 PM

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് ഹര്‍ജിയിലെ വാദം. ഹൈക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്മയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് ഹര്‍ജിക്കാര്‍. പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് 2022 ഒക്ടോബര്‍ 14-ന് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയത്. 2022 ഒക്ടോബര്‍ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‍സുഹൃത്തായിരുന്ന ഷാരോണിന് പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

 

Related Stories
Honey Rose-Boby Chemmannur: ഹണീ റോസിൻ്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
Periya twin murder case: പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ശിക്ഷാവിധി തടഞ്ഞ് ഹൈക്കോടതി; നാല് സിപിഎം നേതാക്കൾക്ക് ജാമ്യം
Mattannur Accident : അപകടമൊഴിയാതെ നാട് ! കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ ബസിലേക്ക് ഇടിച്ചുകയറി, രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
Kerala School Kalolsavam Point Table : കലോത്സവത്തില്‍ തൃശൂരിന്റെ കുതിപ്പ്, വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ പാലക്കാടും, കണ്ണൂരും; ഇന്ന് സമാപനം
Tirur Angadi Nercha: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു;17 പേർക്ക് പരിക്ക്
Kannur Boy Death: തെരുവുനായയെ കണ്ട് ഭയന്നോടി, വീണത് കിണറ്റിൽ; നാലാം ക്ലാസുകാരന് ദാരുണാന്ത്യം, സംഭവം കണ്ണൂരിൽ
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-