5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കനത്ത മഴയെത്തുടർന്ന് യു.എ.ഇയിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായമുറപ്പാക്കണമെന്ന് മുഖ്യമന്ത്രി

പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം. രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നു.

കനത്ത മഴയെത്തുടർന്ന്  യു.എ.ഇയിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായമുറപ്പാക്കണമെന്ന്  മുഖ്യമന്ത്രി
Pinarayi Vijayan
aswathy-balachandran
Aswathy Balachandran | Published: 18 Apr 2024 16:51 PM

തിരുവനന്തപുരം: യു.എ.ഇ.യിലെ കനത്ത മഴയിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പെട്ടെന്ന് തന്നെ രാജ്യത്തിന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിൽ എന്ന പോലെയാണ് ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങൾ നമ്മെ ബാധിക്കുക. യുഎഇയിൽ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരു വർഷം പെയ്യേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്തു എന്നാണ് റിപ്പോർട്ട്. വലിയ നാശനഷ്ടമാണുണ്ടായത്. പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കേണ്ടത്. പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം. രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നു. യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം 75 വര്‍ഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്. അബുദബി അല്‍ഐന്‍ മേഖലയില്‍മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.