CM Pinarayi Vijayan : മുഖ്യമന്ത്രി വിദേശ സന്ദർശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി

യാത്രയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.

CM Pinarayi Vijayan : മുഖ്യമന്ത്രി വിദേശ സന്ദർശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി

Kerala Chief Minister Pinarayi Vijayan

Published: 

18 May 2024 07:52 AM

തിരുവനന്തപുരം:  വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ തലസ്ഥാനത്ത് തിരിച്ചെത്തി. ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ശനിയാഴ്ച പുലർച്ചെയ്ക്കാണ് തിരിച്ചെത്തിയത്. വെളുപ്പിനു 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കുട്ടിയുമുണ്ടായിരുന്നു. ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയത്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേ​ഹം പ്രതികരിച്ചില്ല എന്നാണ് റിപ്പോർട്ട്. സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി നടത്തിയ യാത്രയായിരുന്നു ഇത്തവണത്തേത്. യാത്രയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെയാണ് തിരിച്ചെത്തും. ഇന്ന് ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷമാകും മന്ത്രി നാട്ടിലെത്തുക.

ഇതിനു മുമ്പ് നടത്തിയ യാത്ര നിയമസഭാ യോ​ഗം ചേരുന്ന സമയത്തായിരുന്നു. അതുകൊണ്ട് അന്ന് രാവിലെ 10ന് നടന്ന നിയമ സഭാ യോ​ഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് ചേർന്നത്. അന്ന് സിംഗപ്പൂരിൽ നിന്ന് ആധ്യക്ഷ്യ വഹിക്കുകയായിരുന്നു അദ്ദേഹം. പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ കഴിഞ്ഞ ആഴ്ച യോഗം ആ തവണ ഉപേക്ഷിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ പരിഗണനയിൽ വരാതിരുന്നത് എന്നായിരുന്നു വിശദീകരണം.

 

പ്രതികരണവുമായി പ്രതിപക്ഷം

മുഖ്യമന്ത്രി സിം​ഗപ്പൂരിൽ ആയിരുന്ന സമയത്ത് രൂക്ഷ വിമർശമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയത്. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ ഗുണ്ടാ-ലഹരി സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നിൽക്കുകയാണ് എന്ന് അദ്ദഹം അന്ന് തുറന്നടിച്ചിരുന്നു. പൊലീസുകാരുടെ കൈകൾ കെട്ടപ്പെട്ട നിലയിലാണെന്നും അറിയപ്പെടുന്ന ക്രിമിനലുകൾക്കു പോലും സംരക്ഷണം നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം അന്ന് ആരോപിച്ചു .

ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി എന്നും വാദമുയർന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല എന്നതായിരുന്നു മറ്റൊരു വാദം. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണ് എന്നും – സതീശൻ പറഞ്ഞു.

Related Stories
Neyyattinkara Gopan Swami: ‘സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞു; ഞങ്ങൾ ആ ആഗ്രഹം നിറവേറ്റി’; ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു?
Kerala Petrol Pump Strike: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ
Train Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, സ്റ്റോപ്പുകൾ റദ്ദാക്കും
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം; ആരാകും ആ ഭാഗ്യശാലി ? കാരുണ്യ KR 688 ലോട്ടറി ഫലം അറിയാം
Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?