5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kodakara Black Money Case: കൊടകരയിലെ കുഴല്‍പ്പണം ബിജെപിയുടേതെന്ന് കുറ്റപത്രം; അറിയിച്ചിട്ടും അവ​ഗണിച്ച് ഇ.ഡി, തിരൂര്‍ സതീശന് സുരക്ഷ

Kodakara Hawala Case: കൊടകര കുഴൽപ്പണ കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ വികെ രാജുവാണ് ഇഡിക്ക് കത്തയച്ചത്. 3 വർ‍ഷമായിട്ടും റിപ്പോർട്ടിന്മേൽ ഇഡി നടപടി എടുത്തിട്ടില്ല.

Kodakara Black Money Case: കൊടകരയിലെ കുഴല്‍പ്പണം ബിജെപിയുടേതെന്ന് കുറ്റപത്രം; അറിയിച്ചിട്ടും അവ​ഗണിച്ച് ഇ.ഡി, തിരൂര്‍ സതീശന് സുരക്ഷ
Representational Image( Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 02 Nov 2024 08:01 AM

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി പൊലീസിന് അയച്ച കത്ത് പുറത്ത്. കവർച്ചയ്ക്ക് പിന്നാലെ ഹവാല ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് അയച്ച് കത്താണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ വികെ രാജുവാണ് ഇഡിക്ക് കത്തയച്ചത്. 2021 ഓ​ഗസ്റ്റ് 8-നാണ് ഹവാല ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ചത്. മൂന്ന് വർഷമായിട്ടും ഈ കത്തിൽ ഇഡി അന്വേഷണമില്ല.

2021-ലെ നിമയസഭ തെരഞ്ഞെടുപ്പിനായി ബിജെപി കേരളത്തിലെത്തിച്ച് വിതരണം ചെയ്തത് 41.4 കോടിയാണെന്ന് ചൂണ്ടിക്കാട്ടി 2022 ജൂണിൽ കേരള പൊലീസ് മേധാവി കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ഇ.ഡി, ആദായനികുതിവകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയ്ക്ക് റിപ്പോർട്ട് അയച്ചിരുന്നു. 2021 മാർച്ച് 5 മുതൽ ഏപ്രിൽ 5 വരെയുള്ള ഒരുമാസ കാലത്ത് 41.4 കോടി വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. പണം നൽകിയതിന്റെയും വാങ്ങിയതിന്റെയും ശാസ്ത്രീയ രേഖകൾ ഉൾപ്പെടെ റിപ്പോർട്ടിന്മേൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേൽ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ 2023 ഓഗസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ച് വീണ്ടും കത്ത് അയച്ചെങ്കിലും അതിലും മറുപടിയും നടപടിയുമുണ്ടായില്ലെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

കൊടകര കുഴൽപ്പണകേസിലെ ആദ്യ കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. 2021-ൽ ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാകുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ അടുപ്പക്കാരൻ ധർമ്മരാജൻ ഹവാല ഏജന്റാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ബിജെപിക്കായി ബെം​ഗളൂരുവിൽ നിന്ന് എത്തിച്ച കുഴൽപ്പണത്തെ കുറിച്ച് ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നതായും കുറ്റപത്രത്തിലുണ്ട്.

ഭാരതീയ ജനതാ പാർട്ടിയുടെ അനുഭാവിയും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ കേസിലെ 7-ാം സാക്ഷിയാണ്. സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയായ 9-ാം സാക്ഷി ​ഗിരീഷൻ നായർ, സ്റ്റേറ്റ് കോർഡിനേറ്റർ സെക്രട്ടറിയായ എട്ടാം സാക്ഷി എം ​ഗണേഷ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തി വരുന്നതും ഹവാല ഏജന്റായി പ്രവർത്തിക്കുന്ന വ്യക്തിയുമാണ് ധർമ്മരാജ് എന്നാണ് കുറ്റപത്രത്തിന്റെ തുടക്കത്തിൽ പറയുന്നത്. പണം കടത്തുന്ന സമയത്ത് ഇയാൾ പത്തനംതിട്ടയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബെം​ഗളൂരുവിൽ നിന്ന് എത്തിച്ച പണം ആലപ്പുഴയിലേക്കാണ് കൊണ്ടുപോയത്. ജിപിഎസ് ട്രാക്കർ ഉപയോ​ഗിച്ചാണ് കവർച്ചാ സംഘം പണം കൊണ്ടുപോയ കാറിന്റെ ലൊക്കേഷൻ കണ്ടെത്തിയത്. മൂന്നു കാറുകൾ കുറുകെയിട്ടായിരുന്നു കവർച്ച. പണം വീതംവച്ചത് 9-ാം പ്രതി ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു. കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശിനെ പുനരന്വേഷണത്തിന്റെ ഭാഗമായി ഉടൻ ചോദ്യം ചെയ്യും. ഇയാളുടെ വീടിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ.മെഡിക്കൽ കോളേജ് പൊലീസാണ് സതീശിന്റെ വീടിന് ഒരുക്കിയിരിക്കുന്നത്. കേസിൽ തുടരന്വേഷണം വേണമോ എന്ന കാര്യം സതീശിൻറെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്.