5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi Wayanad: രാഹുൽ ​ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും

Rahul Gandhi Wayanad: രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും.

Rahul Gandhi Wayanad: രാഹുൽ ​ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും
Rahul Gandhi
neethu-vijayan
Neethu Vijayan | Published: 15 Jun 2024 09:07 AM

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലം ഒഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. വയനാടിനെയും റായ്ബറേലിയേയും സന്തോഷിപ്പിക്കുന്ന തീരുമാനം ഉണ്ടാകും എന്നാണ് രാഹുൽ പറഞ്ഞിരുന്നത്. അങ്ങനെ വന്നാൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ഗണ്യമായ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധി ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടിയെ ശക്തിപെടുത്താൻ റായ്ബറേലിയിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ നേതൃത്വവും ഇതിൽ ആവശ്യം ഉന്നയിച്ചിരുന്നു.

രാഷ്ട്രത്തെ നയിക്കേണ്ട രാഹുൽ ഗാന്ധി വയനാട്ടിൽ തുടരുമെന്ന് നിർബന്ധിക്കാൻ പറ്റില്ല എന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി എല്ലാവിധ ആശംസകളും പിന്തുണയുമാണ് അദ്ദേഹത്തിന് നൽകേണ്ടതെന്നും കെപിസിസി അധ്യക്ഷൻ സുധാകരനും പറഞ്ഞിരുന്നു.

ALSO READ: ‘ദുഃഖിച്ചിട്ട് കാര്യമില്ല രാഹുൽ ഗാന്ധി വയനാട് വിടും’; സ്ഥിരീകരണവുമായി കെ സുധാകരൻ

രാഹുൽ മണ്ഡലം ഒഴിഞ്ഞാൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കണം എന്ന ആവശ്യം കേരളത്തിലെ നേതാക്കൾ അടക്കം കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ തടയാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. പ്രിയങ്കയ്ക്കായി ബാനറുകളുമായാണ് പ്രവർത്തകർ കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുലിന്റെ പരിപാടിക്ക് എത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയോട് റായ്ബറേലിയിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും സോണിയാ ഗാന്ധി രാജ്യസഭ അംഗവും രാഹുൽ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ താൻ മത്സര രംഗത്ത് ഇല്ലെന്ന് വ്യക്തമാക്കി മാറി നിൽക്കുകയായിരുന്നു.

രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും. പ്രിയങ്ക വയനാട് എത്തിയില്ലെങ്കിൽ പ്രദേശത്ത് ജനപിന്തുണയുള്ള കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാകും ആറ് മാസത്തിനിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുക.