Thamarassery Students Clash: താമരശേരി പത്താം ക്ലാസുകാരന്റെ മരണം; അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
Thamarassery Students Clash Updates: എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എളേറ്റില്‍ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഷഹബാസ്.

കോഴിക്കോട്: താമരശേയില്‍ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 മണിക്ക് വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കും. മരണപ്പെട്ട ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ് നിഗമനം.
അതേസമയം, ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങള്‍ പുറത്ത്. ആക്രമണത്തിന് ശേഷം നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഷഹബാസിനെ കൊല്ലണമെന്ന് പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണില്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പ്രശ്‌നമില്ല. പോലീസ് കേസെടുക്കില്ല തുടങ്ങിയ കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.




എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എളേറ്റില്‍ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഷഹബാസ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഷഹബാസിന്റെ മരണം. താമരശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതികളാണ് മകനാണ് ഈ പതിനഞ്ചുകാരന്‍.
താമരശേരിയില്‍ പ്രവര്‍ത്തിക്കുന്ന ട്രിസ് എന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിലുണ്ടായിരുന്ന താമരശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് വിദ്യാര്‍ഥികളാണ് പോലീസിന്റെ പിടിയിലായത്.
പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തുടര്‍നടപടികളുടെ ഭാഗമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുകയും ശനിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ച് രക്ഷിതാക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിടുകയുമായിരുന്നു.