Thamarassery Shahbaz Murder: ഷഹബാസ് കൊലക്കേസ്; മറ്റൊരു വിദ്യാര്‍ഥി കൂടി പിടിയില്‍, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പിതാവ്
Thamarassery Shahbaz Murder Case Updates: ഇന്‍സ്റ്റഗ്രാം ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് ഈ വിദ്യാര്‍ഥിയിലേക്കെത്തിയത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ ചോദ്യം ചെയ്യും. ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുന്നത്. കൂടാതെ ഇതുവരെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകത്തിലുള്ള പങ്കും ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലപ്പെട്ട വിദ്യാർത്ഥി ഷഹബാസ്
താമരശേരി: കോഴിക്കോട് താമരശേരി സഹപാഠികളുടെ ആക്രമണത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ഥി കൂടി കസ്റ്റഡിയില്‍. ഷഹബാസിനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ഥിയെ പിടികൂടിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കസ്റ്റഡിയിലായത്.
ഇന്‍സ്റ്റഗ്രാം ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് ഈ വിദ്യാര്‍ഥിയിലേക്കെത്തിയത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ ചോദ്യം ചെയ്യും. ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുന്നത്. കൂടാതെ ഇതുവരെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകത്തിലുള്ള പങ്കും ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നുണ്ട്.
ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ഉള്‍പ്പെടെ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതുവരെ ആറ് പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായത്. രക്ഷിതാക്കള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.



പിടിച്ചെടുത്ത ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം വന്നതിന് ശേഷമാകും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൂടാതെ കൂടുതല്‍ സൈബര്‍ തെളിവുകള്‍ കണ്ടെത്താനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്.
ഷഹബാസിനെ ആക്രമിക്കുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടെ നടന്ന ഓണ്‍ലൈന്‍ ചാറ്റുകളെ കുറിച്ചും അഡ്മിന്മാരെ കുറിച്ചും പോലീസ് അന്വേഷണം നടത്തും. കൊലപാതകം നടത്തുന്നതിനായുള്ള ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അതേസമയം, കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഷഹബാസിന്റെ പിതാവ് ആരോപിച്ചു. കുട്ടികളുടെ രക്ഷിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായും പേടികൊണ്ടാണ് പലരും സത്യം പുറത്ത് പറയാത്തതെന്നും ഇഖ്ബാല്‍ പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കേണ്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അതിനായി സര്‍ക്കാരും നീതിപീഠവും ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.