ഒന്നല്ല... 10 വന്ദേഭാരത് മെട്രോ ട്രെയിനുകൾ; മിനിമം ടിക്കറ്റ് നിരക്ക് 30 രൂപ | ten vande bharat metro trains for kerala to encourage tourism, check the ticket price and details here Malayalam news - Malayalam Tv9

Vande Bharat Metro Train: ഒന്നല്ല… 10 വന്ദേഭാരത് മെട്രോ ട്രെയിനുകൾ; മിനിമം ടിക്കറ്റ് നിരക്ക് 30 രൂപ

Vande Bharat Metro Trains In Kerala: പുതിയ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്തു നിന്നാണ്. അതിൽ തന്നെ ഒന്ന് തിരുനെൽവേലിക്കും രണ്ടാമത്തേത് തൃശൂരിലേക്കും ആണ് സർവീസ് നടത്തുക. തൃശൂർ വരെ എന്നുള്ളത് തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ വരെ വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.

Vande Bharat Metro Train: ഒന്നല്ല... 10 വന്ദേഭാരത് മെട്രോ ട്രെയിനുകൾ; മിനിമം ടിക്കറ്റ് നിരക്ക് 30 രൂപ

വന്ദേഭാരത് ട്രെയിൻ (Image credits: PTI)

Published: 

08 Nov 2024 19:49 PM

കേരളത്തിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖലയിലേക്ക് പത്തു പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇവയെ നമോ ഭാരത് ട്രെയിനുകൾ എന്നും വിളിക്കുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളായാണ് വന്ദേ മെട്രോ എത്തുന്നത്. 130 കിലോമീറ്ററാണ് പരമാവധി വേഗത. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളുമടങ്ങുന്നതാണ് ട്രെയിൻ. കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് നാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വധിക്കാൻ നിരവധി സ്ഥലങ്ങൾ കാണാനും ഇതിലബടം അവസരം ലഭിക്കും.

പുതിയതായി കേരളത്തിന് ലഭിക്കാൻ പോകുന്നത് 10 പുതിയ വന്ദേഭാരത് ട്രെയിനുകളാണ്. ഇന്ത്യയിൽ ഹ്രസ്വദൂര യാത്രകൾക്ക് പുതിയ മാനവും നിലവാരവും നൽകിയ ട്രെയിനാണ് വന്ദേഭാരത് ട്രെയിനുകൾ. വേഗതയും മികച്ച സൗകര്യങ്ങളും വന്ദേഭാരത് ട്രെയിനിനെ ആളുകൾക്കിടയിൽ ഇതിനോടകം തന്നെ ആകർഷിച്ചിട്ടുണ്ട്. ഇലക്ട്രിക് ട്രെയിൻ ആയതിനാൽ കൂടുതൽ കാര്യക്ഷമമായ യാത്രാ സൗകര്യങ്ങൾ ഈ ട്രെയിനുകൾ നൽകുമെന്നാണ് കണക്കുകൂട്ടുന്നത്. സംസ്ഥാനത്തിനകത്ത് വേഗത കൂടിയ ഗതാഗത കൂടുതൽ ഫലപ്രദമാക്കാൻ പുതിയ വന്ദേഭാരത് ട്രെയിനുകൾക്കു സാധിക്കും.

പുതിയ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്തു നിന്നാണ്. അതിൽ തന്നെ ഒന്ന് തിരുനെൽവേലിക്കും രണ്ടാമത്തേത് തൃശൂരിലേക്കും ആണ് സർവീസ് നടത്തുക. തൃശൂർ വരെ എന്നുള്ളത് തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ വരെ വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. അന്തർസംസ്ഥാന സേവനവും പുതിയ വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ട്. പുതിയ റൂട്ടിൽ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതും മറ്റൊരു ട്രെയിൻ ഗുരുവായൂരിൽ തുടങ്ങി തമിഴ്നാട്ടിലെ മധുരയിൽ അവസാനിക്കുന്നതുമാണെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി. അതേസമയം, വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. മിനിമം ‌ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാൻ കഴിയും.

Related Stories
Kollam Accident: അമിതവേ​ഗത്തിലെത്തിയ മിനിലോറി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പിറന്നാൾ ദിനത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Kerala Rain Alert: ശക്തമായ കാറ്റും മഴയും; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Wayanad By-Election 2024 : വയനാട് ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് മൂന്ന് നിയോജക മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Seaplane: കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്ക് പറക്കാം വെള്ളത്തിലൂടെ….; സീപ്ലെയിൻ ഫ്ലാ​ഗ് ഓഫ് നവംബർ 11ന്
ADM Naveen Babu Death : ‘നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്; കോടതിയിൽ നിരപരാധിത്വം തെളിയിക്കും’; ജയിൽ മോചിതയായി പി.പി.ദിവ്യ
Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി; ന്യൂനമര്‍ദ്ദത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
കിവി കഴിക്കാം വണ്ണം കുറയ്ക്കാം... അറിയാം ആരോഗ്യ ഗുണങ്ങൾ
ട്രോളി ബാഗ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ
സുരേഷ് ഗോപിയുടെ പ്രിയതമ ഇനി പിന്നണി ഗായിക
പനിയുള്ളപ്പോൾ പഴം വേണ്ട... നാട്ടറിവിൽ സത്യമുണ്ടോ?