5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

College Hostel Ganja Raid: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; പിടിച്ചത് 10 കിലോ, 2 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

Kalamassery Polytechnic College Hostel Ganja Raid: വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കോളേജ് ഹോസ്റ്റലിൽ നിന്ന് ആദ്യമായാണ് ഇത്രയധികം കഞ്ചാവ് പിടിച്ചെടുക്കുന്നത്. ഇന്നലെ രാത്രിയാണ് പോലീസ് സംഘം മിന്നൽ പരിശോധനയ്ക്കായി ഹോസ്റ്റലിൽ എത്തിയത്.

College Hostel Ganja Raid: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; പിടിച്ചത് 10 കിലോ, 2 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Updated On: 14 Mar 2025 07:42 AM

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്ക് പിന്നാലെ രണ്ട് വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന് മറ്റ് കൂട്ടാളികൾ പോലീസിനെ കണ്ടപാടെ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കോളേജ് ഹോസ്റ്റലിൽ നിന്ന് ആദ്യമായാണ് ഇത്രയധികം കഞ്ചാവ് പിടിച്ചെടുക്കുന്നത്. ഇന്നലെ രാത്രിയാണ് പോലീസ് സംഘം മിന്നൽ പരിശോധനയ്ക്കായി ഹോസ്റ്റലിൽ എത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നത്. കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. മിന്നൽ പരിശോധനയ്ക്കായി ഹോസ്റ്റലിൽ ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽക്കാൻ ഉപയോ​ഗിക്കുന്ന ത്രാസ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്.

മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു

പെരുമ്പാവൂരിൽ മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. ചേലാമറ്റം സ്വദേശി ജോണിയാണ് മകൻ്റെ ചവിട്ടേറ്റ് മരിച്ചത്. മകൻ മെൽജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മെൽജോ ജോണിയുമായി വാക്കുതർക്കത്തിലേപ്പെടുകയും തുടർന്ന് ജോണിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.

പരിക്കേറ്റ ജോണിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ മെൽജോ ശ്രമിച്ചതായാണ് റിപ്പോർട്ടുകളുണ്ട്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ചവിടേറ്റാണ് മരണം നടന്നതെന്ന് തെളിഞ്ഞത്.