Kerala Weather Update : കാലാവസ്ഥ സീനാണ്; സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Kerala Temperature To Rise : ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം

Kerala Weather Update : കാലാവസ്ഥ സീനാണ്; സംസ്ഥാനത്ത് താപനില ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കടുത്ത് ചൂട്‌

Published: 

12 Jan 2025 07:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

  1. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന്‌ വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
  2. പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം.
  3. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഉപയോഗിക്കരുത്. കാരണം ഇവ നിർജലീകരണമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
  4. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് അഭികാമ്യം.
  5. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
  6. പച്ചക്കറികളും, പഴങ്ങളും ധാരാളം കഴിക്കണം. ഒആര്‍എസ്‌ ലായനി, സംഭാരം തുടങ്ങിയവയും നല്ലത്.
  7. തീപിടിത്തം വര്‍ധിക്കാനും വ്യാപിക്കാനും സാധ്യതയുള്ള മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഫയര്‍ ഓഡിറ്റ് നടത്തണം. ഇത്തരം ഇടങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ജാഗ്രത പാലിക്കണം.
  8. ചൂട് വര്‍ധിക്കുന്നതിനാല്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം. വനം വകുപ്പിൻറെ കർശനമായി പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
  9. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാര്‍ത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  10. വിദ്യാര്‍ത്ഥിളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കാതിരിക്കാന്‍ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക. വിദ്യാര്‍ത്ഥികളെയും കൊണ്ട് വിനോദസഞ്ചാരത്തിന് പോകുമ്പോഴും 11 മുതല്‍ മൂന്ന് വരെ അവര്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണം.
  11. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കണം. ഇതിനായി പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും ശ്രദ്ധിക്കണം.
  12. പ്രായമായവർ, കിടപ്പ് രോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന്‌ വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
  13. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന്‌ വരെയുള്ള സമയത്ത് ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
  14. ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ ഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന്‌ വരെയുള്ള സമയത്ത് കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കണം.
  15. നിർമാണത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കർഷകത്തൊഴിലാളികൾ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം.
  16. പക്ഷികൾക്കും മൃഗങ്ങൾക്കും ജല ലഭ്യത ഉറപ്പാക്കണം.ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുകയോ മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുകയോ ചെയ്യരുത്.
  17. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കണം. ചികിത്സ തേടണം.
  18. കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ പിന്തുടരണം.

Read Also : സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ

Related Stories
Areekode Assault Case:മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; 8 പേർക്കെതിരെ പരാതി
Kerala Lottery Results: കാറില്ലെങ്കിലും 70 ലക്ഷം അടിച്ചില്ലേ! അക്ഷയ ലഭിച്ച ഭാഗ്യവാനെ അറിയേണ്ടേ
MN Govindan Nair: ലക്ഷം വീട് പദ്ധതിയുടെ സ്രഷ്ടാവ്; ഗാന്ധിയനാവാൻ കേരളം വിട്ട കേരള ക്രൂഷ്ചേവ് എംഎൻ ഗോവിന്ദൻ നായരെപ്പറ്റി
Neyyattinkara Samadhi Case : ദുരൂഹത പുറത്തായത്‌ ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്? സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്‌
Fire : മദ്യലഹരിയില്‍ ആഴിയിലേക്ക് ചാടി, യുവാവിന് ഗുരുതര പൊള്ളല്‍; പത്തനംതിട്ട ആനന്ദപ്പള്ളിയില്‍ നടന്നത്‌
Lionel Messi: ലയണൽ മെസി വരുമോ ഇല്ലയോ?; വരുമെന്ന് പറഞ്ഞത് വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനെന്ന് കായികമന്ത്രി
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ