YouTube Diet Death: യൂട്യൂബ് നോക്കി ഡയറ്റെടുത്തു; ആമാശയവും അന്നനാളവും ചുരുങ്ങി; കണ്ണൂരിൽ യുവതിക്ക് ദാരുണാന്ത്യം
Teen Girl Dies After Following YouTube Diet in Kannur: വണ്ണം കുറയ്ക്കണമെന്ന് കരുതി വളരെ കുറച്ച് ഭക്ഷണം മാത്രമാണ് ശ്രീനന്ദ കഴിച്ചിരുന്നത്. ഇത് ശരീരത്തെ സാരമായി ബാധിച്ചതോടെ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കണ്ണൂർ: യൂട്യൂബ് നോക്കി ഡയറ്റെടുത്തതിന് പിന്നാലെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ എന്ന 18കാരിയാണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. വണ്ണം കൂടുതലാണെന്ന ധാരണയില്‍ യൂട്യൂബിൽ കണ്ട ഡയറ്റ് പിന്തുടർന്ന പെൺകുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിപ്പോയെന്നാണ് വിവരം.
വണ്ണം കുറയ്ക്കണമെന്ന് കരുതി വളരെ കുറച്ച് ഭക്ഷണം മാത്രമാണ് ശ്രീനന്ദ കഴിച്ചിരുന്നത്. ഇത് ശരീരത്തെ സാരമായി ബാധിച്ചതോടെ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലും പെൺകുട്ടി ചികിത്സ തേയിടയിരുന്നു. എന്നാൽ, അവസ്ഥ വഷളായതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തി വന്നിരുന്നത്. ഇതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
ആവേശം സിനിമയുടെ മേക്കപ്പ് മാന്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍
ആവേശം അടക്കുമുള്ള സിനിമകളുടെ മേക്കപ്പ് മാനായ രഞ്ജിത്ത് ഗോപിനാഥനെ (ആര്‍.ജി. വയനാടന്‍) ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടികൂടി. മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ‘അട്ടഹാസം’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ വാഗമണ്ണിലേക്ക് പോകുന്നതിനിടെ ആണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്.
‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്’ ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്ന് എക്സൈസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. അതേസമയം, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍, പൈങ്കിളി തുടങ്ങിയ ചിത്രങ്ങളുടെ മേക്കപ് മാനായി പ്രവർത്തിച്ചയാളാണ് രഞ്ജിത്ത് ഗോപിനാഥന്‍.