Teacher Assaulted Student : കുട്ടിയുടെ ദേഹത്ത് മുൻപും അടിയുടെ പാടുകൾ; ഒരു മാസത്തോളമായി സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്നു എന്ന് മാതാപിതാക്കൾ
Teacher Assaults Student In Mattanchery : മട്ടാഞ്ചേരിയിൽ അധ്യാപിക ക്രൂരമായി മരിച്ച മൂന്നര വയസുകാരന് ഒരു മാസമായി സ്കൂളിൽ പോകാൻ മടിയായിരുന്നു എന്ന് മാതാപിതാക്കൾ. മുൻപും ദേഹത്ത് അടിയുടെ പാടുകൾ കണ്ടിരുന്നു എന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു.
മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരനെ അധ്യാപിക ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മാതാപിതാക്കൾ. കുട്ടിയുടെ ദേഹത്ത് മുൻപും അടിയുടെ പാടുകൾ കണ്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകാൻ മടികാണിച്ചിരുന്നു എന്നും മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. കുട്ടിയെ ക്രൂരമായി മർദ്ദിച്ച താത്കാലിക അധ്യാപിക സീതാലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
Also Read : Crime News : ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; മൂന്നര വയസുകരാനെ ചൂരൽ കൊണ്ട് ക്രൂരമായി തല്ലി അധ്യാപിക
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഈ മാസം 9നാണ് സംഭവം നടന്നത്. ചോദ്യത്തിന് ഉത്തരം പറയാത്തതിനെ തുടർന്ന് കുട്ടിയുടെ പുറത്ത് അധ്യാപിക ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. വെെകിട്ട് സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോൾ ക്രൂരമായ മർദ്ദനത്തിൻ്റെ വിവരം മാതാപിതാക്കളറിഞ്ഞു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ അധ്യാപികയ്ക്കെതിരെ മട്ടാഞ്ചേരി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയിന്മേലാണ് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന പ്ലേ സ്കൂളിൽ രണ്ട് മാസം മുൻപാണ് അധ്യാപികയായി സീതാലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. താത്കാലിക ജീവനക്കാരിയായിരുന്നു.