5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SP Sujith Das: കുരുക്ക് വീണ്ടും മുറുകുന്നു; താനൂർ കസ്റ്റഡി മരണത്തിൽ മുൻ എസ്പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്തു

Tanur Custodial Death: താനൂരിൽ കസ്റ്റഡിയിലിരിക്കെ മർദ്ദനമേറ്റ് യുവാവ് മരിച്ച കേസിൽ സിബിഐ മുൻ എസ്പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്തു.

SP Sujith Das: കുരുക്ക് വീണ്ടും മുറുകുന്നു; താനൂർ കസ്റ്റഡി മരണത്തിൽ മുൻ എസ്പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്തു
എസ്പി സുജിത് ദാസ് | Courtesy: Kerala Police
nandha-das
Nandha Das | Updated On: 13 Sep 2024 07:58 AM

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തതായി റിപ്പോർട്ട്. പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ എന്നാണ് സൂചന. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് എസ്പിയെ ചോദ്യം ചെയ്‍തത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ ഏറ്റ മർദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. അതെ തുടർന്ന് എസ്പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ, എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതെ സമയം, അന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസിന്റെ കീഴിലുള്ള ലഹരി വിരുദ്ധ സേനയായ ഡാൻസാഫ് ടീമാണ് താമിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. താനൂരിൽ നിന്നും ലഹരിമരുന്നുമായി ഇവരെ പിടികൂടി എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ, ചേളാരി ആലുങ്ങലിലെ ഒരു വാടക മുറിയിൽ നിന്നാണ് തങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് താമിറിന്റെ സുഹൃത്തുക്കൾ പിന്നീട് എസ്ബിഐക്ക് മൊഴി നൽകിയിരുന്നു.

മർദ്ദനമേറ്റതിനെ തുടർന്നാണ് താമിർ ജിഫ്രി മരിച്ചതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. അതോടെ, ഡാൻസാഫ് ടീമാണ് താമിറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാൻ അന്നത്തെ  പോലീസ് മേധാവിയായിരുന്ന സുജിത് ദാസ് ശ്രമിച്ചുവെന്ന് താമിറിന്റെ കുടുംബവും ആരോപിച്ചിരുന്നു.  പിന്നാലെ, കേസന്വേഷണം പോലീസിൽ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നാലുപേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെങ്കിലും, അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.