5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

T P Chandrasekharan Case: ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി കേസിലെ പ്രതികൾ സുപ്രീം കോടതിയിൽ

TP Case: 12 വ​ർ​ഷ​മാ​യി ത​ങ്ങ​ൾ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെന്നും ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികൾ പറയുന്നു. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരി​ഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ അപ്പീലിൽ പറയുന്നുണ്ട്.

T P Chandrasekharan Case: ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി കേസിലെ പ്രതികൾ സുപ്രീം കോടതിയിൽ
TP Chandrasekharan case accused in supreme court
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 28 Jun 2024 11:06 AM

ന്യൂ​ഡ​ൽ​ഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ടി പി കേസിൽ പ്രതികളായ എട്ട് പ്രതികളാണ് അപ്പീൽ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉൾപ്പെടെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് ഈ നടപടിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. മൂ​ന്ന് സെ​റ്റ് ഹ​ർ​ജി​ക​ളാ​ണ് ടി​പി കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും സു​പ്രീം​ കോ​ട​തി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത് എന്നാണ് വിവരം.

12 വ​ർ​ഷ​മാ​യി ത​ങ്ങ​ൾ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെന്നും ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികൾ പറയുന്നു. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരി​ഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ അപ്പീലിൽ പറയുന്നുണ്ട്. അ​പ്പീ​ലി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് വ​രെ ത​ങ്ങ​ൾ​ക്ക് ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ഹർജിയിൽ പറയുന്നു.

മുൻപ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം നടത്തിയ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ വിമർശനം ഉയർന്നിരുന്നു. ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥരെ ഈ വിഷയത്തിൽ അടുത്തിടെ ‍സസ്പെൻഡ് ചെയ്തിരുന്നു.
പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ രം​ഗത്തെത്തിയത്. ഹൈക്കോടതി വിധിയെ മറി കടന്നാണ് ഈ നീക്കം. കഴിഞ്ഞ ദിവസം സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയിരുന്നു. ഈ പട്ടികയിലാണ് ടി.പി കേസിൽ ശിക്ഷ അനുഭവിക്കുന്ന ഈ മൂന്നുപേരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

ശിക്ഷാ ഇളവിന് മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഈ വിവരം സംബന്ധിച്ച് പോലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് പുറത്തു വന്നതോടെയാണ് വിവരങ്ങള്ഡ പുറത്തു വന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണ് ഇവർ മൂന്നു പേരും എന്നതാണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം. അന്ന് പ്രതികളുടെ അപ്പീൽ നൽകിക്കൊണ്ടായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെയാണ് പുതിയ നീക്കം. ഇതിനോടൊപ്പം മറ്റൊരു വിവരം കൂടി പുറത്തു വരുന്നുണ്ട്.

ഇളവ് നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേരള സർക്കാർ

പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്കിടെ ആരെയും വിട്ടയക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച നിയമസഭയിൽ ഉറപ്പിച്ചു പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ ഗൂഢാലോചന ഈ വിഷയത്തിലുള്ളതായി സംശയിക്കുന്നു എന്നും കൂട്ടിച്ചേർത്തു.

ശിക്ഷാ ഇളവ് പട്ടികയിൽ പ്രതികളെ ഉൾപ്പെടുത്തിയതിന് കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ജോയിൻ്റ് സൂപ്രണ്ട് കെഎസ് ശ്രീജിത്ത്, അസിസ്റ്റൻ്റ് സൂപ്രണ്ട് ബിജി അരുൺ, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ഒ വി രഘുനാഥ് എന്നിവരുടെ സസ്‌പെൻഷൻ ഉത്തരവ് യുഡിഎഫ് നിയമസഭയിൽ ഉന്നയിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പുറപ്പെടുവിച്ചു.

 

Stories