5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi Visit Temple : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും; ഇകെ നായനാരുടെ വീടും സന്ദർശിക്കും

Suresh Gopi Visit Temple : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. ഇകെ നായനാരുടെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തും.

Suresh Gopi Visit Temple : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും; ഇകെ നായനാരുടെ വീടും സന്ദർശിക്കും
സുരേഷ് ഗോപി പഴയ സുരേഷ് ഗോപിയല്ല, കേന്ദ്രമന്ത്രിയാണ് എംപിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകളുണ്ടാകാറുണ്ട്.
abdul-basith
Abdul Basith | Published: 12 Jun 2024 09:38 AM

കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഇന്ന് വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. കോഴിക്കോടും കണ്ണൂരിലുമായി അദ്ദേഹം വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തും.

കോഴിക്കോട് തളി ക്ഷേത്രത്തിലാണ് സുരേഷ് ഗോപി ആദ്യം സന്ദർശനം നടത്തുക. രാവിലെ ആറരയ്ക്ക് തളി ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹം പിന്നീട് മാരാർജി ഭവനിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയും തീരുമാനിച്ചിരുന്നു. തുടർന്ന് അദ്ദേഹം കണ്ണൂരിലേക്ക് പോകും. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനു ശേഷം പയ്യാമ്പലത്ത് പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി പിന്നീട് ഇകെ നായനാരുടെ വീട് സന്ദർശിക്കും. ഇന്നലെ രാത്രി ഡൽഹിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തു‌ടർച്ചയായ രണ്ടാം തവണയും ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ട‌ർമാർക്ക് നന്ദി അറിയിക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനാൽ വയനാട് ഒഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനാൽ രാഹുലിൻ്റെ വയനാട് സന്ദർശനം രാജി പ്രഖ്യാപനത്തിൻ്റെ ഭാ​ഗമാണോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Read Also: Rahul Gandhi visit wayanad: ഉജ്ജ്വല വിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; രാജി പ്രഖ്യാപിക്കുമോ?

അദ്ദേഹം ഇന്ന് ഉച്ചയോടെ കരിപ്പൂരിൽ വിമാനത്താവളത്തിലെത്തും. രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലാണ് രാഹുലിൻ്റെ ആദ്യ പരിപാടി. വയനാട് രണ്ടിടങ്ങളിലായാണ് രാഹുലിന് ഇന്ന് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് വയനാട് പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനമുണ്ടാകും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ പിന്നീട് പിന്മാറുകയായിരുന്നു.

ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽഡിഎഫിന്റെ വി.എസ്. സുനിൽ കുമാറിനെതിരെ 74,686 വോട്ടുകൾക്കാണ് അദ്ദേഹം തൻ്റെ ആധികാരിക വിജയം ഉറപ്പിച്ചത്. ആദ്യം ലോക സഭയിലേക്കും പിന്നെ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും തൃശ്സൂരിൽ പരാജയപ്പെട്ട സുരേഷ് ഗോപി തൻ്റെ മൂന്നാം അങ്കത്തിലാണ് മികച്ച വിജയം നേടിയത്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം പരിപാടികളിൽ പങ്കെടുക്കും.