5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: ‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ, എനിക്ക് ഇതു തീരെ ഇഷ്ടമല്ല’; വയനാടിനുള്ള കേന്ദ്ര സഹായത്തെകുറിച്ച് സുരേഷ് ഗോപി

Suresh Gopi Reacts on Delay in Central Aid to Wayanad Landslide: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിതർക്കുള്ള കേന്ദ്രസ​ഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോ​ദ്യത്തിനു വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി.

Suresh Gopi: ‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ, എനിക്ക് ഇതു തീരെ ഇഷ്ടമല്ല’; വയനാടിനുള്ള കേന്ദ്ര സഹായത്തെകുറിച്ച് സുരേഷ് ഗോപി
suresh gopi (facebook)
sarika-kp
Sarika KP | Updated On: 04 Nov 2024 18:48 PM

ആലുപ്പുഴ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിതർക്കുള്ള കേന്ദ്രസ​ഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോ​ദ്യത്തിനു വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കു എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. ഇക്കാര്യങ്ങൾ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.

സുരേഷ് ​ഗോപിയുടെ വാക്കുകൾ ഇങ്ങനെ: ‘‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല.’’– സുരേഷ് ഗോപി പറഞ്ഞു.പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസർക്കാർ ഇതുവരെ സഹായം പ്രഖ്യാപിക്കാത്ത് സാഹചര്യത്തിലായിരുന്നു സുരേഷ് ​ഗോപിയോട് പ്രതികരണം തേടിയത്.

Also read-Wayanad Landslides: വയനാട് ദുരന്തം; ശരിക്കുള്ള ചെലവ് ഇതിലും കൂടുതല്‍, പുറത്തുവിട്ട കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രം: ചീഫ് സെക്രട്ടറി

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടകൈയ്യിലും പ്രധാനമന്ത്രി സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെ എല്ലാ സഹായവും ഉറപ്പു നൽകിയായിരുന്നു പ്രധാനമന്ത്രി മടങ്ങിയത്. സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. തുടർന്ന് വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ നിവേദനവും അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സർക്കാർ ചിലവാക്കിയ തുകയുടെ കണക്കുകൾ പുറത്തുവന്നിരുന്നു. ദുരിതബാധിതർക്ക് ചെലവാക്കിയതിനെക്കാൾ തുകയാണ് വോളണ്ടിയർമാർക്കായി ചെലവായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിനു പിന്നാലെ പ്രതികരിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ യഥാര്‍ഥമല്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമര്‍പ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ എല്ലാ ചെലവുകളും ഇതില്‍ പെടുത്താനാവില്ലെന്നും ശാരദ മുരളീധരന്‍ പറഞ്ഞു. യഥാര്‍ഥ ചെലവുകള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതലാണെന്നും അതിനായുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു. പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി ഓഗസ്റ്റ് രണ്ടാം വാരം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കണക്കാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.