Suresh Gopi: കൊടകര കുഴൽപണമൊക്കെ കഥ… സിബിഐയെ വിളിക്കാൻ പറയൂ – സുരേഷ് ​ഗോപി

Suresh Gopi MP reacts to media: നിങ്ങൾ സിബിഐയെ വിളിക്കാൻ പറയൂ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മാധ്യമ പ്രവർത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം തുറന്നടിച്ചു.

Suresh Gopi: കൊടകര കുഴൽപണമൊക്കെ കഥ... സിബിഐയെ വിളിക്കാൻ പറയൂ - സുരേഷ് ​ഗോപി

സുരേഷ് ഗോപി (Image Credits: PTI)

Published: 

01 Nov 2024 11:51 AM

തൃശൂർ: കൊടകര കുഴൽപ്പണ കേസ് ചൂടു പിടിച്ച ചർച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രം​ഗത്ത്. ഇത്തവണയും സ്ഥിരം സിനിമാ ഡയലോഗുമായാണ് സുരേഷ് ​ഗോപി എത്തിയിരിക്കുന്നത്. കേസിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പഞ്ച് മറുപടി. നിങ്ങൾ സിബിഐയെ വിളിക്കാൻ പറയൂ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മാധ്യമ പ്രവർത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം തുറന്നടിച്ചു.

‘നിങ്ങളല്ലേ അതിന്റെ ഉദ്ധാരകർ…. അപ്പോൾ പിന്നെ സ്വർണം എല്ലാം ചോദിക്കൂ. ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വർണം അതിന്റെ കാശോക്കെ തീവ്രവാദത്തിനാണോ കൊടുത്തത്, അതും അന്വേഷിക്ക്. ഇതെല്ലാം നിങ്ങളുടെ കഥയല്ലേ. നിങ്ങൾ സിബിഐയെ വിളിക്കാൻ പറ എന്നും സുരേഷ് ​ഗോപി പ്രതികരിച്ചു. ഞാൻ ട്രാൻസ്പരന്റ് ആണ്.

ALSO READ – കേരളത്തിൽ അതിശക്ത മഴ; ഉച്ചക്കഴിഞ്ഞ് കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർ‌ട്ട

സി ബി ഐ യെ വിളിക്കാൻ പറ. നിങ്ങൾ പോലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊന്നും ആവരുത്. അതിന് ഒരു യോഗ്യതയും നിങ്ങൾക്ക് ഇല്ല. നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം.’എന്നും സുരേഷ് ഗോപി തുറന്നടിച്ചു. കൊടകര കുഴൽപ്പണ കേസിൽ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ചാക്കിൽ കെട്ടി പണം കൊണ്ടുവന്നു എന്നുള്ള ആരോപണമാണ് ഉയർന്നു വന്നത്.

ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കേസ് പിന്നെയും ചർച്ചയായത്. പണമെത്തിച്ച ധർമ്മരാജന് ബി ജെ പി മുറിയെടുത്ത് നൽകിയെന്നും ടെമ്പോയിലാണ് പണം എത്തിച്ചതെന്നുമാണ് തിരൂർ സതീശൻ ആരോപിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വിഷയം തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സുരേഷ് ​ഗോപിയുടെ സിനിമാ സ്റ്റൈൽ മറുപടി.

Related Stories
EP Jayarajan Autobiography Controversy : ഇപി ജയരാജൻ്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ
Sabarimala Climate: മഴ പ്രതീക്ഷിക്കണോ?; ശബരിമലയിലെ കാലവസ്ഥ ഇങ്ങനെ
Special Train: സംസ്ഥാനത്തിന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, 44 സർവീസുകൾ; റൂട്ടും, സമയക്രമവും, വിശദവിവരങ്ങൾ അറിയാം
Anganwadi: അങ്കണവാടിയില്‍ കുഞ്ഞ് വീണ കാര്യം അറിഞ്ഞത് മൂന്നുവയസുകാരന്‍ പറഞ്ഞ്; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
Ration Card: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം; ഇന്ന് മുതൽ അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 10
Kerala Rain Alert: ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്