Suresh Gopi: ‍പാർട്ടി പരിപാടിയിൽ അപമാനിച്ചു…; സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രാദേശിക നേതാവിൻ്റെ പരാതി

Complaint Against Suresh Gopi: ‍നിവേദനം നൽകാൻ എത്തിയവരെ 'ഞാൻ നിങ്ങളുടെ എംപി അല്ലെ'ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നുമാണ് കണ്ണൻ പായിപ്പാട് ആരോപിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രവൃത്തി പാർട്ടി പ്രവർത്തകരുടെയും അണികളുടെയും ഇടയിൽ മാനക്കേടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇയാൾ നൽകിയെ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

Suresh Gopi: ‍പാർട്ടി പരിപാടിയിൽ അപമാനിച്ചു...; സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രാദേശിക നേതാവിൻ്റെ പരാതി

സുരേഷ് ഗോപി (Image Credits: PTI)

Updated On: 

04 Nov 2024 18:50 PM

തിരുവനന്തപുരം: നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി (Suresh Gopi) പാർട്ടി പരിപാടിയിൽ വച്ച് അപമാനിച്ചതായി ബിജെപി പ്രാദേശിക നേതാവിൻ്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രിക്ക് പരാതി നൽകി. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും ഇയാൾ പറയുന്നു. നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നുമാണ് കണ്ണൻ പായിപ്പാട് ആരോപിക്കുന്നത്.

സുരേഷ് ഗോപിയുടെ പ്രവൃത്തി പാർട്ടി പ്രവർത്തകരുടെയും അണികളുടെയും ഇടയിൽ മാനക്കേടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇയാൾ നൽകിയെ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. അതിനിടെ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ സുരക്ഷ ക്രമീകരണങ്ങളിൽ വീഴ്ചപറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്‌കാര സമർപ്പണച്ചടങ്ങിനെത്തിയപ്പോഴായായിരുന്നു വീഴ്ച സംഭവിച്ചത്.

ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ വാഹനം കാത്ത് അഞ്ച് മിനിറ്റോളം അദ്ദേഹം നിൽക്കുകയും ഒടുവിൽ അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി സുരേഷ് ഗോപി കുമരകത്ത് പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. രണ്ട് കിലോ മീറ്റർ ഓട്ടോയിൽ പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോഴേക്കും വാഹനം വ്യൂഹം എത്തി. ഗൺമാൻ ഉൾപ്പടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.

പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഔദ്യോഗിക വാഹനത്തിൽ കുമരകത്തേക്ക് പോവുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Stories
EP Jayarajan Autobiography Controversy : ഇപി ജയരാജൻ്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ
Sabarimala Climate: മഴ പ്രതീക്ഷിക്കണോ?; ശബരിമലയിലെ കാലവസ്ഥ ഇങ്ങനെ
Special Train: സംസ്ഥാനത്തിന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, 44 സർവീസുകൾ; റൂട്ടും, സമയക്രമവും, വിശദവിവരങ്ങൾ അറിയാം
Anganwadi: അങ്കണവാടിയില്‍ കുഞ്ഞ് വീണ കാര്യം അറിഞ്ഞത് മൂന്നുവയസുകാരന്‍ പറഞ്ഞ്; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
Ration Card: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം; ഇന്ന് മുതൽ അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 10
Kerala Rain Alert: ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്