Kerala Lok Sabha Election Results 2024: കേരളത്തിനൊരു മന്ത്രിയെ കിട്ടുമോ? സുരേഷ് ഗോപി ഡൽഹിക്ക്

Suresh Gopi to Central Cabinet: ഇതിനോടകം തന്നെ ഘടക കക്ഷികൾ തങ്ങളുടെ ആവശ്യങ്ങൾ ബിജെപിക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Kerala Lok Sabha Election Results 2024: കേരളത്തിനൊരു മന്ത്രിയെ കിട്ടുമോ? സുരേഷ് ഗോപി ഡൽഹിക്ക്

Actor Suresh Gopi

Published: 

06 Jun 2024 12:11 PM

തിരുവനന്തപുരം: സർക്കാർ രൂപീകരണത്തിൻ്റെ സാധ്യതകൾ ഉറപ്പിച്ചതോടെ കേരളത്തിനുള്ള ആ മന്ത്രിയെ പറ്റിയും ചർച്ചകൾ ചൂട് പിടിക്കുകയാണ്. കേരളത്തിലെ ഏറ എൻഡിഎ സീറ്റാണെങ്കിലും സുരേഷ് ഗോപിക്ക് കാര്യമായ പരിഗണന തന്നെ കിട്ടുമെന്നാണ് പ്രതീക്ഷ. കുറഞ്ഞത് കേന്ദ്ര സഹ മന്ത്രി സ്ഥാനമെങ്കിലും സുരേഷ് ഗോപിക്കായി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

ഇതിനോടകം തന്നെ ഘടക കക്ഷികൾ തങ്ങളുടെ ആവശ്യങ്ങൾ ബിജെപിക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, പിസി തോമസ് എന്നിവർ കേരളത്തിൽ നിന്നുള്ള എൻഡിഎയുടെ കേന്ദ്ര സഹമന്ത്രിമാരായിട്ടുണ്ട്.

വിദേശകാര്യം, ടൂറിസം, ഐടി വകുപ്പുകളാണ് നേരത്തെ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാർക്ക് എൻഡിഎ നൽകിയിട്ടുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായി സുപ്രധാന വകുപ്പുകളുടെ ഏതെങ്കിലും ചുമതല ലഭിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. തൃശ്ശൂരിന് പുറമെ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളിലെല്ലാം വളരെ മികച്ച പ്രകടനം തന്നെയാണ് ബിജെപി സ്ഥാനാർഥികൾ കാഴ്ച വെച്ചത്. അതു കൊണ്ട് തന്നെ കേരളത്തിന് കൂടുതൽ പരിഗണി ഇത്തവണത്തെ സർക്കാർ രൂപീകരണത്തിൽ ലഭിച്ചേക്കും. രാജീവ് ചന്ദ്രശേഖറിനും ഇത് വഴി മന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.

കേരളത്തിൽ സുരേഷ് ഗോപിയിലൂടെ എൻഡിഎ സീറ്റ് നേടിയത് ദേശിയ തലത്തിലും ചർച്ചയായിരുന്നു. ഏക്സിറ്റ് പോളുകൾ എല്ലാം തന്നെ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വിജയം പ്രവചിച്ചിരുന്നതുമാണ്. ഇതു കൊണ്ട് തന്നെ ദേശിയ നേതൃത്വത്തിനും സുരേഷ് ഗോപി പ്രിയപ്പെട്ടയാളാണ്.

അതേസമയം കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമിക്കുന്ന സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എംഡിയായ ലോക്നാഥ് ബെഹറയോട് വിഷയം സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസന പ്രവർത്തനങ്ങളുമായി തൃശ്ശൂരിൽ തന്നെ സജീവമാകാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നാണ് സൂചന.

Related Stories
Train Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, സ്റ്റോപ്പുകൾ റദ്ദാക്കും
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം; ആരാകും ആ ഭാഗ്യശാലി ? കാരുണ്യ KR 688 ലോട്ടറി ഫലം അറിയാം
Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
Vandiperiyar Fire Break Out: ഇടുക്കി വണ്ടിപെരിയാറിൽ തീപ്പിടിത്തം; കടകൾ കത്തിനശിച്ചു
Bus Accident : പാലക്കാട്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ