5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supplyco Sales: കച്ചവടം പൊടിപൂരം; ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നുള്ള വിറ്റുവരവ് 100 കോടിക്കും മേലെ

123.56 Crore Sales During Onam Season in Supplyco Outlets: സപ്ലൈകോ വില്പനശാലകളിൽ നിന്നും ലഭിച്ചത് 123.56 കോടി രൂപയുടെ വിറ്റുവരവാണ്‌. ജില്ലാ ഫെയറുകളിൽ കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്.

Supplyco Sales: കച്ചവടം പൊടിപൂരം; ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നുള്ള വിറ്റുവരവ് 100 കോടിക്കും മേലെ
സപ്ലൈക്കോ (Image Courtesy: Supplyco Facebook Page)
nandha-das
Nandha Das | Updated On: 18 Sep 2024 19:46 PM

കൊച്ചി: ഓണം വിപണിയിൽ വൻ നേട്ടം കൊയ്ത് സപ്ലൈകോ. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നും 123.56 കോടി രൂപയുടെ വിറ്റുവരവാണ്‌ ലഭിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും വിറ്റുവരവുണ്ടായത്. ഇതിൽ സബ്‌സിഡി ഇനങ്ങളുടെ വില്പനയിൽ നിന്നും 66.83 കോടി രൂപയും, സബ്സിഡിയിതര ഇനങ്ങളുടെ വിൽപ്പനയിൽ നിന്നും 56.73 കോടി രൂപയുമാണ് ലഭിച്ചത്.

ഇത് സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽപിജി ഔട്ലെറ്റുകളിലെയും വിറ്റുവരവ് ഉൾപ്പെടുത്താതെയുള്ള കണക്കാണ്. സെപ്റ്റംബർ മാസത്തിൽ ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചത് 26.24 ലക്ഷം പേരാണ്. ഇതിൽ അത്തം മുതൽ ഉത്രാടം വരെയുള്ള ദിവസങ്ങളിലായി സപ്ലൈകോ വില്പനശാലകളിൽ എത്തിയത് 21.06 ലക്ഷം പേരാണ്. 14 ജില്ലകളിലുമായി നടന്ന സപ്ലൈകോ ഫെയറുകളിൽ നിന്ന് മാത്രം ലഭിച്ചത് 4.03 കോടി രൂപയാണ്. ഇതിൽ സബ്‌സിഡി ഇനത്തിൽ നിന്നും 2.36 കോടി രൂപയും സബ്സിഡിയിതര ഇനത്തിൽ നിന്നും 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായി.

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്. 68.01 ലക്ഷം രൂപയുടെ വിറ്റുവരവാണ്‌ ഉണ്ടായത്. സബ്‌സിഡി ഇനത്തിൽ നിന്നും 39.12 ലക്ഷം രൂപയും സബ്സിഡിയിതര ഇനത്തിൽ നിന്നും 28.89 ലക്ഷം രൂപയുമാണ് തിരുവനന്തപുരം ജില്ലാ ഫെയറിൽ നിന്നും ലഭിച്ചത്.

ALSO READ: ശക്തൻ്റെ മണ്ണിൽ ഇന്ന് പുലികളിറങ്ങും; സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം, വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ്

 

അതെസമയം, ഫെയറുകളുടെ വിറ്റുവരവിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്നത് തൃശൂർ (42.289ലക്ഷം രൂപ), കൊല്ലം (40.95 ലക്ഷം രൂപ), കണ്ണൂർ (39.17 ലക്ഷം രൂപ) ജില്ലകളാണ്. പാലക്കാട് ജില്ലാ ഫെയറിൽ നിന്നും 34.10 ലക്ഷം രൂപയും കോഴിക്കോട് ജില്ലാ ഫെയറിൽ നിന്നും 28.68 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ടായി.

സെപ്റ്റംബർ 6 മുതൽ 14 വരെ, ഓണം ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ദിവസവും രണ്ടു മണിക്കൂർ വീതം സപ്ലൈകോ നൽകിയ ഡീപ് ഡിസ്‌കൗണ്ട് സെയ്‌ലിനും ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഡിസ്‌കൗണ്ട് സെയിൽ നടക്കുന്ന സമയത്ത് മാത്രം സാധനങ്ങൾ വാങ്ങാൻ എത്തിയത് 1.57 ലക്ഷം ഉപഭോക്താക്കളാണ്.