5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supplyco Onam Fair: ഓഫറുള്ള സാധനങ്ങളും വിലയും അറിയണ്ടേ…; സപ്ലൈകോയിൽ നാളെ മുതൽ ഓണം ഫെയർ

Supplyco Onam Fair: 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വില്പന നടത്തുക. ഹിന്ദുസ്ഥാൻ ലിവർ, ഐടിസി, ബ്രാഹ്മിൻസ്, നമ്പീശൻസ്, ഈസ്റ്റേൺ, സൺ പ്ലസ്, എന്നീ കമ്പനികളുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കിഴിവിൽ മേളകളിൽ വിൽക്കുന്നതാണ്.

Supplyco Onam Fair: ഓഫറുള്ള സാധനങ്ങളും വിലയും അറിയണ്ടേ…; സപ്ലൈകോയിൽ നാളെ മുതൽ ഓണം ഫെയർ
സപ്ലൈകോ ഓണം ഫെയർ നാളെ മുതൽ (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 04 Sep 2024 19:53 PM

തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ (Supplyco Onam Fair) സംസ്ഥാനതല ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) ആരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ആദ്യവില്പന നടത്തി ഓണം ഫെയർ ആരംഭിക്കും.

സെപ്റ്റംബർ അഞ്ച് മുതൽ 14 വരെയാണ് ഓണം ഫെയറുകൾ സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വില്പന നടത്തുക.

ഇതിനെല്ലാം പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. 255 രൂപയുടെ ആറ് ശബരി ഉല്പന്നങ്ങൾ 189 രൂപയ്ക്ക് നല്കുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ വിതരണം ചെയ്യുന്നുണ്ട്.

ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിവിധ ബ്രാൻഡുൽപ്പനങ്ങൾ നിലവിൽ നല്കിവരുന്ന വിലക്കുറവിന് പുറമെയാണ് 10 ശതമാനം വരെ അധിക വിലക്കുറവ് നല്കുന്നത്. ഡീപ് ഡിസ്ക്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫറും എന്നിവയും സപൈക്കേയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലിവർ, ഐടിസി, ബ്രാഹ്മിൻസ്, നമ്പീശൻസ്, ഈസ്റ്റേൺ, സൺ പ്ലസ്, എന്നീ കമ്പനികളുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കിഴിവിൽ മേളകളിൽ വിൽക്കുന്നതാണ്.

ALSO READ: ഇപ്പോ വാങ്ങിയാൽ ഇരട്ടി വാങ്ങാം…! കുടുംബശ്രീയുടെ ഓണച്ചന്ത പത്ത് മുതൽ

ഇതുകൂടാതെ സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് /നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതാണ്.

ഓണക്കിറ്റിലെ സാധനങ്ങൾ

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.

ബ്രാന്റഡ്ഡ് ഉൽപ്പന്നങ്ങൾക്ക് സപ്ലൈകോ നൽകുന്ന ഓഫറുകളുടെ വില വിവര പട്ടിക

  • ഐടിസി സൺഫീസ്റ്റ് സ്വീറ്റ് ആന്റ് സ്വാൾട്ട് ബിസ്കറ്റ് – 80 രൂപ വിലയുള്ളത് 59.28 രൂപയ്ക്ക് ലഭിക്കുംഐടിസി
  • സൺഫീസ്റ്റ് യിപ്പീ ന്യൂഡിൽസ്- 84 രൂപ വിലയുള്ളത് 62.96 രൂപയ്ക്ക് ലഭിക്കും.
  • ഐടിസി മോംസ് മാജ്ക് – 50 രൂപ വിലയുള്ളത് 31.03 രൂപയ്ക്ക് ലഭിക്കും.
  • സഫോളാ ഓട്സ് ഒരു കിലോ 300 ​ഗ്രാം- 230 രൂപ വിലയുള്ളത് 201.72 രൂപയ്ക്ക് ലഭിക്കും.
  • കേലോ​ഗ്സ് ഓട്സ്- 190 രൂപ വിലയുള്ളത് 142.41 രൂപയ്ക്ക് ലഭിക്കും.
  • ബ്രാഹ്മിൺസ് അപ്പം / ഇടിയപ്പംപൊടി – 105 രൂപ വിലയുള്ളത് 84.75 രൂപയ്ക്ക്
  • ഡാബർ ഹണി ഒരു ബോട്ടിൽ – 225 ഗ്രാം 235 രൂപ വിലയുള്ളത് 223.25 രൂപയ്ക്ക് (ഒന്ന് ഫ്രീ).
  • ഏരിയൽ ലിക്വിഡ് ഡിറ്റർജന്റ്- രണ്ട് ലിറ്റർ 612 രൂപ വിലയുള്ളത് 581.40 രൂപയ്ക്ക്
  • നമ്പീശൻസ് നെയ്യ് 500 ഗ്രാം- 490 രൂപ വിലയുള്ളത് 435.50 രൂപയ്ക്ക്
  • നമ്പീശൻസ് നല്ലെണ്ണ 500 ഗ്രാം- 225 രൂപ വിലയുള്ളത് 210 രൂപയ്ക്ക്
  • ബ്രാഹ്മിൺസ് ഫ്രൈഡ് റവ 1 കിലോ- 120 രൂപ വിലയുള്ളത് 99 രൂപയ്ക്ക്
  • ബ്രാഹ്മിൺസ് ചമ്പാപുട്ടുപൊടി 1 കിലോ -140 രൂപ വിലയുള്ളത് 118 രൂപയ്ക്ക്
  • ഈസ്റ്റേൺ കായം സാമ്പാർ പൊടി -52 രൂപ വിലയുള്ളത് 31.36 രൂപയ്ക്ക്
  • സൺ പ്ലസ് വാഷിംഗ് പൗഡർ 4 കിലോ -450 രൂപ വിലയുള്ളത് 393.49 രൂപയ്ക്ക് (ബക്കറ്റ് ഫ്രീ)സൺ പ്ലസ് വാഷിംഗ്
  • പൗഡർ 4 കിലോ -445 രൂപ വിലയുള്ളത് 378.85 രൂപയ്ക്ക് ( 2 കിലോ ഫ്രീ).
  • ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകൾ)- 150 രൂപ വിലയുള്ളത് 129.79 രൂപയ്ക്ക്