5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supplyco Fair: സപ്ലൈകോ ക്രിസ്മസ്-ന്യൂ ഇയർ ഫെയർ; 40 ശതമാനം വിലക്കുറവ്, സബ്‌സിഡിയുള്ളവ എന്തെല്ലാം

Supplyco Christmas And New Year Fair: സപ്ലൈകോ ഫ്ലാഷ് സെയിലും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ നാല് വരെയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വിലക്കുറവിലാണ് വിൽക്കുന്നത്.

Supplyco Fair: സപ്ലൈകോ ക്രിസ്മസ്-ന്യൂ ഇയർ ഫെയർ; 40 ശതമാനം വിലക്കുറവ്, സബ്‌സിഡിയുള്ളവ എന്തെല്ലാം
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 23 Dec 2024 12:46 PM

സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയർ ഫെയറുകൾക്ക് തുടക്കമായിരിക്കുകയാണ് (Supplyco christmas And new year Fair). ഡിസംബർ 21 മുതൽ ആരംഭിച്ച ഫെയർ ഈ മാസം 30 വരെ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റുകളാണ് ഫെയറായി പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് ഉത്സവ സീസണുകളിൽ കുറഞ്ഞ ചെലവിൽ സബ്സിഡിയോടെ ആവശ്യ ഇനങ്ങൾ വാങ്ങാനുള്ള അവസരമാണ് സപൈകോ ഒരുക്കിയിരിക്കുന്നത്.

13 ഇനം സാധനങ്ങളാണ് ഈ ഫെയറിൽ സബ്‌സിഡിയിൽ ലഭിക്കുന്നത്. ഇതുകൂടാതെ ശബരി ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉൽപ്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് ഇത്തവണ സപൈകോയിലൂടെ നൽകുന്നത്. ഇതിനെല്ലാം പുറമെ സപ്ലൈകോ ഫ്ലാഷ് സെയിലും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ നാല് വരെയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വിലക്കുറവിലാണ് വിൽക്കുന്നത്.

ALSO READ: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുതിയ രേഖ സമർപ്പിക്കണം

വില വിവര പട്ടിക

ബ്രിട്ടാനിയ ഡയറി വൈറ്റനർ പൗച്ച് 525 രൂപയുടെ 1 കിലോ 476 രൂപയ്ക്ക് ലഭ്യമാകും.

ഉജാല വാഷിംഗ് പൗഡർ 4KG + ബക്കറ്റ് സൗജന്യം- 485 രൂപയുടേത് 435 രൂപയ്ക്ക് ലഭ്യമാകും.

സൺ പ്ലസ്: പൗഡർ 4KG ബക്കറ്റ് സൗജന്യം – 450 രൂപയുടേത് 393 രൂപയ്ക്ക് ലഭ്യമാകും.

എലൈറ്റ് വൈറ്റ് ഓട്‌സ് പൗച്ച് 1 കി.ഗ്രാം – 200 രൂപയുടേത് 184 രൂപയ്ക്ക് ലഭ്യമാകും.

ബോർബോൺ ബിസ്ക്കറ്റ്- 130 രൂപയുടേത് 87 രൂപയ്ക്ക് ലഭ്യമാകും.

ബ്രാഹ്മിൻസ് അപ്പം/ഇടിയപ്പം പൊടി 1 കിലോ – 109 രൂപയുടേത് 88 രൂപയ്ക്ക് ലഭ്യമാകും.

കിച്ചൻ ട്രഷേഴ്സ് മുളകുപൊടി 250 ജി – 61 രൂപയുടേത് 49 രൂപയ്ക്ക് ലഭ്യമാകും.

കോൾഗേറ്റ് ഡെൻ്റൽ ക്രീം ടൂത്ത് പേസ്റ്റ് 150GM – 95 രൂപയുടേത് 85 രൂപയ്ക്ക് ലഭ്യമാകും.

ടോപ്പ് റാമെൻ ചിക്കൻ നൂഡിൽസ് 280G – 80 രൂപയുടേത് 60 രൂപയ്ക്ക് ലഭ്യമാകും.

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു ഗഡു പെൻഷനാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പെൻഷൻ എത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുതിയ രേഖകൾ സമർപ്പിച്ചാൽ മാത്രമേ പെൻഷൻ നൽകുകയുള്ളൂ. പുനർവിവാഹിതരായിട്ടില്ല എന്ന സാക്ഷ്യപത്രം വാർഡ് അംഗത്തിൽ നിന്ന് വാങ്ങി സമർപ്പിക്കണമെന്ന നിർദ്ദേശമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നതെന്നും മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

Latest News