5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Summer Special Train: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് വേ​ന​ൽ​കാ​ല സ്‌​പെ​ഷ്യൽ ട്രെ​യി​ൻ; ബുക്കിംഗ് ആരംഭിച്ചു

Summer Special Train Services: പ്ര​ത്യേ​ക ടൂ​റി​സ്‌​റ്റ്‌ ട്രെ​യി​നാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ എസി, സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ കൂ​ടാ​തെ ല​ക്ഷ്യ​സ്‌​ഥാ​ന​ങ്ങ​ളുടെ റൂ​ട്ടു​ക​ളെ കു​റി​ച്ചുള്ള വി​വ​ര​ങ്ങ​ൾ​, സിസിടിവി കാ​മ​റ​ക​ൾ, ഓ​രോ കോ​ച്ചി​നും പ്ര​ത്യേ​ക ടൂ​ർ മാ​നേ​ജ​ർ, കാ​വ​ൽ​ക്കാ​ർ, ഹൗ​സ്‌ കീ​പ്പി​ങ്, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്‌​ഥ​ർ തു​ട​ങ്ങി വി​വി​ധ സൗ​ക​ര്യ​ങ്ങ​ളാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.

Summer Special Train: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് വേ​ന​ൽ​കാ​ല സ്‌​പെ​ഷ്യൽ ട്രെ​യി​ൻ; ബുക്കിംഗ് ആരംഭിച്ചു
Represental ImageImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 02 Feb 2025 07:10 AM

തിരുവനന്തപുരം: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സ്പെഷ്യൽ ട്രെയിൽ സർവീസുമായി ഇന്ത്യൻ റെയിൽവേ. വേനൽക്കാല സ്‌​പെ​ഷ്യൽ ട്രെ​യി​ൻ സർവ്വീസുമായാണ് റെയിൽവെ എത്തിയിരിക്കുന്നത്. 2025 ഏ​പ്രി​ൽ ര​ണ്ട് മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. അതേസമയം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മുതിർന്ന പൗരന്മാർക്ക് യാ​ത്ര​യ്ക്കായി 33 ശ​ത​മാ​നം സ​ബ്‌​സി​ഡിയാണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം നൽകുന്നത്.

പ്ര​ത്യേ​ക ടൂ​റി​സ്‌​റ്റ്‌ ട്രെ​യി​നാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ എസി, സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ കൂ​ടാ​തെ ല​ക്ഷ്യ​സ്‌​ഥാ​ന​ങ്ങ​ളുടെ റൂ​ട്ടു​ക​ളെ കു​റി​ച്ചുള്ള വി​വ​ര​ങ്ങ​ൾ​, സിസിടിവി കാ​മ​റ​ക​ൾ, ഓ​രോ കോ​ച്ചി​നും പ്ര​ത്യേ​ക ടൂ​ർ മാ​നേ​ജ​ർ, കാ​വ​ൽ​ക്കാ​ർ, ഹൗ​സ്‌ കീ​പ്പി​ങ്, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്‌​ഥ​ർ തു​ട​ങ്ങി വി​വി​ധ സൗ​ക​ര്യ​ങ്ങ​ളാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

ഫ​സ്‌​റ്റ്‌ എസി​ക്ക്‌ 65,500 രൂ​പ, സെ​ക്ക​ന്റ്‌ എസി​ക്ക്‌ 60,100 രൂ​പ, തേ​ർ​ഡ്‌ എ​സി​ക്ക്‌ 49,900 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്‌ നി​ര​ക്ക് വരിക. www.traintour.in എന്ന വെബ്സൈറ്റിലൂടെ ഓൺ‌ലൈൻ വ​ഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾക്കും ഈ നമ്പരി‍‍ൽ ബന്ധപ്പെടാവുന്നതാണെന്നും ഫോ​ൺ: 7305858585 റെയിൽവേ അറിയിച്ചു. ഭാ​ര​ത്‌ ഗൗ​ര​വ്‌ ട്രെ​യി​ൻ യാ​ത്ര എ​ന്ന പേ​രി​ലാണ് ഈ വേനൽക്കാല സ്പെഷ്യൽ യാത്ര ഒരുക്കുന്നത്. റെ​യി​ൽ​വേ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൗ​ത്ത്‌​സ്‌​റ്റാ​ർ റെ​യി​ൽ ഇ​ന്ത്യ​യാ​ണ്‌ മുതിർന്ന പൗരന്മാർക്കായി ഈ സേവനം നൽക്കുന്നത്.

താം​​​ബ​​​രം- കൊ​​​ച്ചു​​​വേ​​​ളി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ നീ​​​ട്ടി

താം​​​ബ​​​രം – കൊ​​​ച്ചു​​​വേ​​​ളി റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന എ​​സി എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നി​​​ൻറെ (06035/06036) നീട്ടിയതായി റെയിൽവേ. ജൂ​​​ൺ വ​​​രെയാണ് ട്രെയിൻ സർവീസ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചത്. താം​​​ബ​​​രം – കൊ​​​ച്ചു​​​വേ​​​ളി ട്രെ​​​യി​​​ൻ ജ​​​നു​​​വ​​​രി 31വ​​​രെ​​​യും തി​​​രി​​​ച്ചു​​​ള്ള​​​ത് ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു വ​​​രെ​​​യും സർവീസ് നടത്താനാണ് റെയിൽവേ ആദ്യം തീരുമാനിച്ചിരുന്നത്.

ഇ​​​വയാമ് ജൂ​​​ൺ 27, 29 തീ​​​യ​​​തി​​​ക​​​ൾ വ​​​രെ‌ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് ഉത്തരവിറക്കിയത്. പ്ര​​​തി​​​വാ​​​ര സർവീസ് നടത്തുന്ന ട്രെ​​​യി​​​നാ​​​ണി​​​ത്. താം​​​ബ​​​ര​​​ത്ത് നി​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലു​​​മാ​​​ണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റമുള്ളതായി റെയിൽവേ അറിയിച്ചിട്ടില്ല.