5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മഴ പെയ്താല്‍ ചൂട് കൂടും; നാല് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

ഉയര്‍ന്ന ചൂട്, സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

മഴ പെയ്താല്‍ ചൂട് കൂടും; നാല് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത
Representational Image
shiji-mk
Shiji M K | Published: 15 Apr 2024 10:00 AM

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍മഴയ്ക്ക് സാധ്യത. നാല് ജില്ലകളിലാണ് വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ചൊവ്വാഴ്ച മഴയെത്തുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ചൂട് കുറയില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏപ്രില്‍ 17 വരെ 11 ജില്ലകളില്‍ ഉയര്‍ന്ന താപനില ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. ദിനംപ്രതി ചൂട് കൂടുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 17 വരെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 339 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന ചൂട്, സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരാമവധി ശുദ്ധജലം കുടുക്കുക, മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ നിര്‍ജലീകരണത്തിന് കാരണമാകുന്നതിനാല്‍ ഇവ പകല്‍ സമയത്ത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് നിലവിലുള്ളത്.