Drug Use: ലഹരി ഉപയോഗം രോഗികളുടെ എണ്ണത്തില്‍ വര്‍ധവുണ്ടാക്കുന്നു; റിപ്പോര്‍ട്ട്
Drug Use Leads To Health Issues: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണമാണിത്. 2012ല്‍ 21,661 പേര്‍, 2022ല്‍ 30,835 പേര്‍, 2023ല്‍ 230,946 പേര്‍, 2024ല്‍ 29,936 പേര്‍ എന്നിങ്ങനെയാണ് ചികിത്സ തേടിയത്. രണ്ടരമാസത്തിനിടെ ചികിത്സ തേടിയത് 3,322 പേരാണെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊച്ചി: ലഹരി വസ്തുക്കളുടെ അമിത ഉപയോഗം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുന്നതിനായി റിപ്പോര്‍ട്ട്. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലം സംസ്ഥാനത്ത് രോഗികളായി തീര്‍ന്നത് ഒരു ലക്ഷത്തിലേറെ പേര്‍. നാല് ലക്ഷത്തിനിടെ ഒരു ലക്ഷം ആളുകളാണ് വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണമാണിത്. 2012ല്‍ 21,661 പേര്‍, 2022ല്‍ 30,835 പേര്‍, 2023ല്‍ 230,946 പേര്‍, 2024ല്‍ 29,936 പേര്‍ എന്നിങ്ങനെയാണ് ചികിത്സ തേടിയത്. രണ്ടരമാസത്തിനിടെ ചികിത്സ തേടിയത് 3,322 പേരാണെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എറണാകുളം ജില്ലയിലാണ് കൂടുതല്‍ ആളുകള്‍ ചികിത്സ തേടിയത്. 17,163 പേരാണ് നാല് വര്‍ഷത്തിനിടെ ഇവിടെ ചികിത്സ തേടിയത്. കൊല്ലത്ത് 12,690 പേര്‍, കോഴിക്കോട് 12,536 പേര്‍, മലപ്പുറത്ത് 12,909 പേര്‍ എന്നിങ്ങനെ പോകുന്നു കണക്ക്.




Also Read: Asha Workers’ protest: രാപ്പകൽ സമരം 53 ദിവസം; ആശമാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച
ചികിത്സ തേടിയവരില്‍ 25 പേര്‍ മരണപ്പെട്ടതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. എറണാകുളത്ത് 3 പേര്‍, കാസര്‍കോട് 5 പേര്‍, ആലപ്പഴയില്‍ 54 പേര്‍, എറണാകുളം ഒരാള്‍, തിരുവനന്തപുരത്ത് ഒരാള്‍ എന്നിങ്ങനെയാണ് മരണ സംഖ്യ.