5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bribe Case: അച്ഛന്റെ അപകട മരണം, നടപടികൾ പൂർത്തിയാക്കാൻ സ്റ്റേഷനിലെത്തി; മകനിൽ നിന്ന് കെെക്കൂലി വാങ്ങി എസ് ഐ

SI Bribe Case in Kottayam: മകന്റെ മാനസിക ബുദ്ധിമുട്ട് മനസിലാക്കിയ ജില്ലാ പഞ്ചായത്ത് അം​ഗം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ യു ശ്രീജിത്തിനോടും, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും എസ് ഐ കെെക്കൂലി വാങ്ങിയ സംഭവം അറിയിച്ചു.

Bribe Case: അച്ഛന്റെ അപകട മരണം, നടപടികൾ പൂർത്തിയാക്കാൻ സ്റ്റേഷനിലെത്തി; മകനിൽ നിന്ന് കെെക്കൂലി വാങ്ങി എസ് ഐ
Kottayam East Police Station SI Bribe Case (Image Credits: Social Media)
athira-ajithkumar
Athira CA | Published: 14 Dec 2024 11:36 AM

കോട്ടയം: വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുവിൽ നിന്ന് കെെക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നപടി. പനച്ചിക്കാട് നടന്ന വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുവിന്റെ പക്കൽ നിന്ന് 500 രൂപ കൈക്കൂലി വാങ്ങിയ എസ്ഐക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. കെെക്കൂലി വാങ്ങിച്ച കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐ അലക്സ് ജോണാണ് നടപടി നേരിടുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ട സ്റ്റേഷനുകളിൽ ഇയാളെ നിയമിക്കരുതെന്നും ജില്ലാ പൊലീസ് മേധാവിയുടെ നടപടി എടുത്തുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്ക് കോട്ടയം ജില്ലാ പഞ്ചായത്തം​ഗം കെെക്കൂലി കേസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്ഐക്ക് എതിരെ നടപടി സ്വീകരിച്ചത്. ആഴ്ചകൾക്ക് മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

കോട്ടയം പനച്ചിക്കാട്ടിൽ നടന്ന വാഹനാപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. അപകടത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുന്നതിനായി സ്റ്റേഷനിൽ എത്തിയ മകനോട് 500 രൂപ എസ്ഐ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു. കെെക്കൂലി നൽകാനാവില്ലെന്ന് പറഞ്ഞിട്ടും, എസ്ഐ പണം നൽകിയതിന് ശേഷമാണ് എസ്ഐ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

ALSO READ: കെഎസ്ഇബിയിൽ 306 ഒഴിവുകൾ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്ഐയുടെ ഭാ​ഗത്ത് നിന്ന് തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് പരേതന്റെ മകൻ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖിനോട് പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തായത്. മകന്റെ മാനസിക ബുദ്ധിമുട്ട് മനസിലാക്കിയ ജില്ലാ പഞ്ചായത്ത് അം​ഗം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ യു ശ്രീജിത്തിനോടും, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും എസ് ഐ കെെക്കൂലി വാങ്ങിയ സംഭവം അറിയിച്ചു. വെെശാഖിന്റെ പരാതിയെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലും എസ് എച്ച് ഒ നൽകിയ റിപ്പോർട്ടിലും അലക്സ് ജോൺ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. ഇത് തുടർന്നാണ് ഇയാളെ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇയാളെ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ഇരുത്തരുതെന്ന നിർദ്ദേശമുള്ളത്.

അറിയിപ്പ് : കെെക്കൂലി വാങ്ങുന്നതും നൽകുന്നതും നിയമപ്രകാരം കുറ്റകരമാണ്

Latest News