ഇനി ചൂടിൽ നിന്ന് മോചനമില്ല, കടലും കരയും ഒരുപോലെ പൊള്ളുന്നു; വരും വർഷങ്ങളിലും ഇത് തുടരുമെന്ന് പഠനങ്ങൾ

പാലക്കാട്ടെ ഉഷ്ണതരം​ഗം നാലാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച തൃശ്ശൂരും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നു.

ഇനി ചൂടിൽ നിന്ന് മോചനമില്ല, കടലും കരയും ഒരുപോലെ പൊള്ളുന്നു; വരും വർഷങ്ങളിലും ഇത് തുടരുമെന്ന് പഠനങ്ങൾ

Heat waves alert in Kerala

Published: 

03 May 2024 14:35 PM

തിരുവനന്തപുരം: ചൂട് കടുക്കുന്നു. കരയും കടലും ഒരുപോലെ ഉരുകുന്നു. ഇപ്പോൾ പുറത്തു വരുന്ന പഠനങ്ങൾ അനുസരിച്ചാണ് കടലിലും ചൂട് അതിക്രമിക്കുന്നു എന്ന വിവരം നാം തിരിച്ചറിഞ്ഞത്. ഇത് വർധിക്കുന്നതോടെ സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള ഉഷ്ണ തരംഗം വരും വർഷങ്ങളിലും തുടരും എന്ന് വിദ​ഗ്ധർമുന്നറിയിപ്പ് തരുന്നു.

കടൽ തിളച്ചു മറിയുന്ന ദിവസങ്ങൾ കൂടുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വർധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനത്തിൽ പറയുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് 1950 മുതൽ 2020 വരെയുള്ള സമയങ്ങളിൽ ദശാബ്ദത്തിൽ 0.12 ഡിഗ്രി സെൽഷ്യസ് എന്ന തരത്തിൽ വർധിച്ചതായാണ് പഠനം പറയുന്നത്. ഇത് ഈ സമുദ്രത്തിന്റെ തീരദേശങ്ങളിലുള്ള സ്ഥലങ്ങളിൽ കഴിയുന്നവർക്ക് വലിയഭീഷണിയാണ് ഉണ്ടാക്കുന്നത്.

2020 മുതൽ 2100 വരെയുള്ള ഓരോ പത്തുവർഷത്തിലും 0.17 മുതൽ 0.38 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ ചൂട് കൂടും. കടൽച്ചൂട് എടുത്തു നോക്കിയാൽ 28.5 ഡിഗ്രി സെൽഷ്യസ്‌ മുതൽ 30.7 ഡിഗ്രി സെൽഷ്യസ്‌ വരെ എന്ന നിലയിലാകും.

ഇത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂട്ടാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധി വിട്ട് കൂടുന്നത്. ഇത് 220 ദിവസം മുതൽ 250 ദിവസം എന്ന നിലയിലേക്കാണ് മാറാൻ സാധ്യത ഉള്ളത്. സമുദ്രോപരിതലത്തിലെ ചൂട് കൂടുന്നതോടെ ഓക്സിജൻ, കാർബൺ, പോഷകങ്ങൾ തുടങ്ങിയവ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോകുന്നതും മറ്റും തടസ്സപ്പെടും.

അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് സമുദ്രജലത്തെ അമ്ലവത്കരിക്കുന്നതിന്റെ വേ​ഗം കൂട്ടും. ഇത് പവിഴപ്പുറ്റ് ഉൾപ്പെടെയുള്ള സമുദ്ര ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തിൽ ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരാണ് ഈ വിഷയത്തിൽ പഠനം നടത്തിയത്.

‘ദി ഇന്ത്യൻ ഓഷ്യൻ ആൻഡ് ഇറ്റ്‌സ് റോൾ ഇൻ ദി ഗ്ലോബൽ ക്ലൈമറ്റ് സിസ്റ്റത്തിന്റെ’ ഇരുപതാം അധ്യായത്തിലാണ് പ്രസ്തുത പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്. തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തിയേറിയ കാറ്റ് ശക്തമായ കടലാക്രമണത്തിന് വഴിയൊരുക്കിയേക്കുമെന്നും ഇത് കുറച്ചു ദിവസങ്ങൾക്കകം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ ഉഷ്ണതരം​ഗം നാലാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച തൃശ്ശൂരും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നു. കൊല്ലത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചു. ആലപ്പുഴയിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല, എന്നാൽ താപനില കൂടുകയാമ്.

ഇടയ്ക്കിടയ്ക്ക് ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലുണ്ടാകുന്ന മഴ ചൂട് കുറയ്ക്കും എന്നാണ് വിശ്വാസം. ശരാശരിയിലും മൂന്നര ഡിഗ്രിയിലേറെ ചൂട് തുടർച്ചായി കൂടിനിൽക്കുന്നതിനാൽ പല ജില്ലകളിലും അതിജാഗ്രത വേണ്ട സാഹചര്യമാണ്.

ഉഷ്ണതരംഗത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാടിന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശവും നൽകി. മെഡിക്കൽ കോളേജുകൾ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണമെന്നും ട്യൂഷൻ ക്ലാസുകളുൾപ്പെടെ പ്രവർത്തിക്കരുതെന്നും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

പ്രൊഫഷണൽ കോളേജുകളുൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമായിരിക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില മൂന്നുമുതൽ ശരാശരിയിൽ നിന്ന് നാല് ഡിഗ്രിവരെ കൂടിയിട്ടുണ്ട്. അതിനാൽ ഇവിടങ്ങളിലും സമീപ ജില്ലകളിലും ചൊവ്വാഴ്ച പ്രത്യേക ശ്രദ്ധ വേണം.

അതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നും അറിയിപ്പുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇടിയോടു കൂടിയുള്ള മഴയും കാറ്റും അഞ്ചു ദിവസംകൂടി തുടരും എന്നും അറിയിപ്പിൽ പറയുന്നു.

Related Stories
Crime News: അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോത്തൻകോട് രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റിൽ
Kerala Petrol Pump Strike: പമ്പുകളടച്ചുള്ള പ്രതിഷേധം: തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ പമ്പുകൾ തുറക്കും
Neyyattinkara Samadhi Case: സമാധി സ്ഥലത്ത് പോലീസ് കാവല്‍; പോസ്റ്റുമോര്‍ട്ടത്തിന് കളക്ടറുടെ അനുമതി തേടാന്‍ നീക്കം
Pathanamthitta Assault Case‌: പത്തനംതിട്ട ബലാത്സംഗക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്, അറസ്റ്റിലായവരുടെ എണ്ണം 30 ആയി
Pinarayi Vijayan: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ വേണ്ട; നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala Rain Alert: സംസ്ഥാനത്ത് വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ