Wayand Ragging: പരിചയപ്പെടല്‍ കത്രിക കൊണ്ട്; പത്താം ക്ലാസുകാരന് റാഗിങ്ങില്‍ ക്രൂരമര്‍ദനം
Student Attacked in Wayanad Ragging: സ്‌കൂളില്‍ പുതുതായി എത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചുകൊണ്ടുപോയി. ശേഷം ക്രൂരമായി മര്‍ദനത്തിനിരയാക്കുകയായിരുന്നു.
വയനാട്: പത്താം ക്ലാസുകാരന് റാഗിങ്ങില്‍ ക്രൂരമര്‍ദനം. വയനാട് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് പത്താം ക്ലാസില്‍ പഠിക്കുന്നതിന് മൂലങ്കാവ് സ്‌കൂളിലേക്ക് മാറുകയായിരുന്നു.
സ്‌കൂളില്‍ പുതുതായി എത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചുകൊണ്ടുപോയി. ശേഷം ക്രൂരമായി മര്‍ദനത്തിനിരയാക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു.
ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി കുട്ടിയെ മടക്കിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. മുഖത്തും നെഞ്ചിലുമാണ് കുട്ടിക്ക് പരിക്കേറ്റിരിക്കുന്നത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. സംഭവത്തില്‍ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.