Student Appears Drunk in Exam Hall: എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ ബാഗിൽ മദ്യവും, പതിനായിരം രൂപയും
Student Arrives Drunk for SSLC Exam in Kasargod: അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിൽ നിന്ന് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. പരീക്ഷ കഴിഞ്ഞതിന് ശേഷം ആഘോഷം നടത്താനായി ശേഖരിച്ചു വെച്ചിരുന്ന പണമാണെന്ന് പോലീസ് പറഞ്ഞു.

കോഴഞ്ചേരി (പത്തനംതിട്ട): എസ്എസ്എൽസി പരീക്ഷ എഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിൽ ആണ് സംഭവം. ഡ്യൂട്ടിക്കെത്തിയ അധ്യാപകന് പരീക്ഷ ഹാളിൽ ഇരുന്ന കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി. ഇതോടെ അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിക്കുകയായിരുന്നു.
അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിൽ നിന്ന് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം ആഘോഷം നടത്താനായി ശേഖരിച്ചു വെച്ചിരുന്ന പണമാണെന്ന് പോലീസ് പറഞ്ഞു. പരീക്ഷ ഹാളിൽ നിന്ന് പുറത്തിറക്കിയതിന് പിന്നാലെ വിദ്യാർഥിയുടെ വീട്ടുകാരെ സ്‌കൂൾ അധികൃതർ വിവരം അറിയിച്ചു. വിദ്യാർഥി പരീക്ഷ എഴുതിയില്ല.
കാസർഗോഡ്: സ്വകാര്യ ഭാഗത്ത് മെറ്റൽ നട്ട് കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി ഫയർഫോഴ്‌സ്. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. ആദ്യം യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടാവാത്തതിനെ തുടർന്ന് അവിടുത്തെ ഡോക്ടർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യ ഭാഗത്ത് മെറ്റൽ നട്ട് കുടുങ്ങിയത് കാരണം മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെയേറെ പ്രയാസപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആണ് യുവാവ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. ഫലമില്ലാതെ വന്നതോടെ ഫയർ ഫോഴ്സും സ്ഥലത്തെത്തി. അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് നട്ട് മുറിച്ചു മാറ്റാൻ കഴിഞ്ഞത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് കുടുങ്ങിയത്.
മദ്യ ലഹരിയിലിരുന്ന സമയത്ത് അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസമായിട്ടുണ്ടാകുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും വ്യക്തമാക്കി. നട്ട് ഊരിയെടുക്കാൻ ആദ്യ രണ്ട് ദിവസം യുവാവ് സ്വയം ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിയത്.