5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Air India Express: ജീവനക്കാരുടെ ക്ഷാമം; കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

Air India Express Cancelled: ഇന്ന് വൈകിട്ട് ആറ് മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10.10ന് കരിപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

Air India Express: ജീവനക്കാരുടെ ക്ഷാമം; കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
Air India Express.
Follow Us
neethu-vijayan
Neethu Vijayan | Published: 01 Jul 2024 13:55 PM

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് (Air India Express) വിമാനങ്ങൾ റദ്ദാക്കി (Cancelled). ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് (staff shortages) വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകിട്ട് ആറ് മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10.10ന് കരിപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂലൈ ഒന്നാം തീയതി (ഇന്ന്) മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരതെത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും.

ALSO READ: ‘പുരസ്‌കാര സന്തോഷം’; 10 ശതമാനം ടിക്കറ്റ് നിരക്ക് ഇളവുമായി ഖത്തര്‍ എയര്‍വേയ്‌സ്‌

നിലവിൽ ഇതേ റൂട്ടിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂലൈ മുതൽ യൂസർ ഫീ വർദ്ധനവും നിലവിൽ വരും. ഇതോടെ ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകേണ്ടിവരും. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി.

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും യൂസർ ഫീയായി നൽകേണ്ടിവരും. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 എ​ന്ന​ത്​ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച്​ 890 രൂ​പ​യും ആക്കി​യി​ട്ടു​ണ്ട്. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ 2200 രൂ​പ ഇ​ന്ധ​ന സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി​യിരുന്നു.

Stories