Special Train: അവധിക്ക് നാട്ടിലെത്താന്‍ ബുദ്ധിമുട്ടേണ്ടാ; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനിതാ

Republic Day 2025 Special Train Service: ചെന്നൈയില്‍ നിന്ന് രാത്രി (ജനുവരി 24) 11.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം വൈകീട്ട് (ജനുവരി 25) തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) എത്തിച്ചേരും. ആകെ 20 സ്‌റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തില്‍ മാത്രം 11 സ്റ്റോപ്പുകളുണ്ട്.

Special Train: അവധിക്ക് നാട്ടിലെത്താന്‍ ബുദ്ധിമുട്ടേണ്ടാ; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനിതാ

Representational Image

Published: 

24 Jan 2025 15:41 PM

തിരുവനന്തപുരം: റിപ്പബ്ലിക് ദിന അവധി പ്രമാണിച്ച് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും അവിടെ നിന്ന് തിരിച്ചുമാണ് സര്‍വീസ്. ജനുവരി 24ന് രാത്രി ചെന്നൈയില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. ജനുവരി 26 ഞായറാഴ്ചയാണ് ട്രെയിനിന്റെ മടക്കയാത്ര.

റിപ്പബ്ലിക് ദിന അവധി ആഘോഷിക്കാനായി നാട്ടിലെത്തുന്നവര്‍ക്ക് ഞായറാഴ്ച തിരിച്ച് പോകാനും സാധിക്കും. കേരളത്തില്‍ പതിനൊന്ന് ഇടങ്ങളിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്. അത് എവിടെയെല്ലാമാണെന്ന് നോക്കാം.

ട്രെയിന്‍ നമ്പര്‍ 06057 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍

ചെന്നൈയില്‍ നിന്ന് രാത്രി (ജനുവരി 24) 11.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം വൈകീട്ട് (ജനുവരി 25) തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) എത്തിച്ചേരും. ആകെ 20 സ്‌റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തില്‍ മാത്രം 11 സ്റ്റോപ്പുകളുണ്ട്.

ജനുവരി 24ന് രാത്രി 11.50 ന് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 12.05ന് പേരമ്പൂരിലെത്തിച്ചേരും. തിരുവള്ളൂര്‍, അരക്കോണം, കാട്പാഡി, ജോളാര്‍പേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂര്‍, പൊതനൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പുണ്ട്. ശനിയാഴ്ച രാവിലെ 09.40നാണ് ട്രെയിന്‍ പാലക്കാട് എത്തിച്ചേരുക. തൃശൂര്‍ 10.45, ആലുവ 11.36, എറണാകുളം ടൗണ്‍ 12.10, കോട്ടയം 01.17, ചങ്ങനാശേരി 01.49, തിരുവല്ല 01.59, ചെങ്ങന്നൂര്‍ 02.22, മാവേലിക്കര 03.12, കായംകുളം 03.24, കൊല്ലം 04.00 എന്നീ സമയങ്ങളിലും എത്തിച്ചേരും. ശേഷം 06:05നാണ് കൊച്ചുവേളിയില്‍ ട്രെയിന്‍ എത്തിച്ചേരുന്നത്.

ട്രെയിന്‍ നമ്പര്‍ 06058 തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ഞായറാഴ്ച രാത്രി (ജനുവരി 26) 08.20നാണ് ട്രെയിന്‍ തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) നിന്ന് പുറപ്പെടുക. കൊല്ലം 09.28, കായംകുളം 10.02, മാവേലിക്കര 10.13, ചെങ്ങന്നൂര്‍ 10.26, തിരുവല്ല 10.37, ചങ്ങനാശേരി 10.46, കോട്ടയം 11.07, എറണാകുളം ടൗണ്‍ 12.40, ആലുവ 01.05, തൃശൂര്‍ 02.03, പാലക്കാട് 03.25 നും എത്തിച്ചേരും. തുടര്‍ന്ന് ഈറോഡ്, സേലം തുടങ്ങിയ സ്റ്റേഷനുകള്‍ പിന്നിട്ട് ഉച്ചയ്ക്ക് 02:00 മണിയ്ക്കാണ് ചെന്നൈ സെന്‍ട്രലില്‍ ട്രെയിന്‍ എത്തുക.

Also Read: Republic Day 2025 : റിപ്പബ്ലിക് ദിനാഘോഷത്തില്‍ ‘തേന്‍ ഗ്രാമ’ത്തിന്റെ ടാബ്ലോയും; ഒരായിരം പ്രതീക്ഷയില്‍ ഒരു നാട്‌

ടിക്കറ്റ് നിരക്ക്

ചെന്നൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക്

സ്ലീപ്പര്‍ കോച്ചിന് 580 രൂപ
ത്രീ ടയര്‍ എസി കോച്ചിന് 1575 രൂപ

ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക്

സ്ലീപ്പര്‍ കോച്ചിന് 485 രൂപ
എസി കോച്ചിന് 1315 രൂപ

Related Stories
Tiger Attack in Mananthavady: കടുവ ആക്രമണം; ജനുവരി 27 വരെ നിരോധനാജ്ഞ, മാനന്തവാടിയില്‍ നാളെ ഹര്‍ത്താല്‍
Greeshma Case: ഗ്രീഷ്മയെ പറ്റി കൂട്ടുകാർക്ക് അറിയുന്നത് മറ്റൊന്ന്, ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല,ചതിക്കുമെന്ന് തോന്നിയിരുന്നു- ഗ്രീഷ്മയുടെ മുൻ കാമുകൻ
Tiger Attack in Mananthavady: മാനന്തവാടിയില്‍ കൊല്ലപ്പെട്ടത് മിന്നുമണിയുടെ ബന്ധു; കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്‌
Palakkad Brewery Project: കഞ്ചിക്കോട്‌ ബ്രൂവറി ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; കടുപ്പിച്ച് പ്രതിപക്ഷം; എന്താണ് ബ്രൂവറി വിവാദം
Bevco Holiday January 26: റിപ്പബ്ലിക്ക് ദിനത്തിൽ ബെവ്കോയുണ്ടോ? അറിയേണ്ടത്
Kerala Lottery Result: ആയിരമല്ല പതിനായിരമല്ല ലക്ഷങ്ങള്‍; നിര്‍മല്‍ ഭാഗ്യക്കുറി അടിച്ചില്ലേ?
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്