കൊല്ലം - എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്; ഓട്ടം തിങ്കൾ മുതൽ വെള്ളി വരെ | Special Train Service Between Kollam And Ernakulam Kodikkunnil Suresh Facebook Post Malayalam news - Malayalam Tv9

Kollam – Ernakulam Train Service : കൊല്ലം – എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്; ഓട്ടം തിങ്കൾ മുതൽ വെള്ളി വരെ

Published: 

02 Oct 2024 23:41 PM

Train Service Between Kollam And Ernakulam : കൊല്ലം - എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമായി പ്രത്യേക ട്രെയിൻ സർവീസ്. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാവും ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

Kollam - Ernakulam Train Service : കൊല്ലം - എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്; ഓട്ടം തിങ്കൾ മുതൽ വെള്ളി വരെ

ട്രെയിൻ (Image Credits - Tim Graham/Getty Images)

Follow Us On

കൊല്ലം – എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാനാണ് കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാവും സർവീസ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.

പാലരുവി, വേണാട് ട്രെയിനുകളിലെ യാത്രാക്ലേശം സംബന്ധിച്ച് വ്യാപക പരാതികളുയർന്നിരുന്നു. ട്രെയിനിലെ തിരക്ക് കാരണം ആളുകൾ കുഴഞ്ഞുവീഴുന്ന സാഹചര്യങ്ങൾ പോലും ഉണ്ടായി. ഇതോടെ പുനലൂരിനും എറണാകുളത്തിനും ഇടയിൽ മെമു സർവീസ് തുടങ്ങണണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവരെ സമീപിച്ചിരുന്നു. ഡൽഹിയിൽ നേരിട്ടെത്തി കാര്യങ്ങൾ ചർച്ച ചെയ്ത് ഉറപ്പുവാങ്ങി. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Also Read : MR Ajithkumar: സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി ഉടൻ

കൊടിക്കുന്നിൽ സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കൊല്ലം – എറണാകുളം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാർത്തകൾ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15നും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.35നുമായിരിക്കും കൊല്ലം – എറണാകുളം സര്‍വീസ്. എറണാകുളത്ത് നിന്ന് കൊല്ലം വരെയുള്ള സർവീസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് ഒന്നരയ്ക്കും മറ്റ് ദിവസങ്ങളില്‍ രാവിലെ 9.50നും ആരംഭിക്കും.

 

Related Stories
Sabarimala: ശബരിമലയിൽ നിയന്ത്രണങ്ങളുമായി സർക്കാർ; തീർത്ഥാടനം ഓൺലെെൻ ബുക്കിം​ഗ് വഴി മാത്രം, പ്രതിദിനം 80,000 പേര്‍ക്ക് മാത്രം ദര്‍ശനം
Wayanad Siddharth Death: സാധനങ്ങൾ കാണാമറയത്ത്; സിദ്ധാർത്ഥിന്റെ കണ്ണടയുൾപ്പെടെ കാണാനില്ലെന്ന് പരാതി
Kerala Rain Alert: അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
Puthuppally Sadhu : പുതുപ്പള്ളി സാധുവിനെ കണ്ടെത്തി, തുണച്ചത് കാൽപ്പാട് ; ഇനി നാട്ടിലേക്ക്
Additional Secretary Dismissed: നിയമനത്തിന് എട്ട് പേരിൽ നിന്നായി വാങ്ങിയത് 25 ലക്ഷം രൂപ കോഴ: പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു
Puthuppally Sadhu Elephant: പുതുപ്പള്ളി സാധുവിനെ കണ്ടെത്താൻ ഉൾവനത്തിലേക്ക്; തിരച്ചിൽ പുനരാരംഭിച്ചു
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version