A N Shamseer: ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടന; കൂടിക്കാഴ്ചയിൽ തെറ്റില്ല, എഡിജിപിക്ക് പരോക്ഷ പിന്തുണയുമായി സ്പീക്കർ

A N Shamseer: സിപിഎം നേതാക്കൾ കൂടിക്കാഴ്ചയിൽ വിമർശനമുയർത്തുമ്പോഴാണ് എഎൻ ഷംസീർ എഡിജിപിക്ക് പിന്തുണയുമായി എത്തുന്നത്.

A N Shamseer: ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടന; കൂടിക്കാഴ്ചയിൽ തെറ്റില്ല, എഡിജിപിക്ക് പരോക്ഷ പിന്തുണയുമായി സ്പീക്കർ

Kerala Police & A N Shamseer Facebook page

Published: 

09 Sep 2024 18:31 PM

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണ് ആർഎസ്എസ്. അതിന്റെ നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല. എഡിജിപി എം ആർ അജിത് കുമാർ മന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന ആരോപണം അഭ്യൂഹമാണെന്നും ഷംസീർ പറഞ്ഞു. എഡിജിപിയെ സംരക്ഷിച്ചു കൊണ്ട് പിവി അൻവറിനെ തള്ളുന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചിരിക്കുന്നത്.

മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ആർഎസ്എസ് നേതാവിനെ കാണുന്നു. സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് എഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ​ഗൗരവമായി എടുക്കേണ്ട കാര്യമില്ല. ആർഎസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണ്. ആ സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവരെ കണ്ടു. കൂടിക്കാഴ്ചയിൽ അപാകത തോന്നുന്നില്ല- ഷംസീർ പറഞ്ഞു.

എംഎൽഎമാരുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹമാണ്. ഒരു സർക്കാർ സംവിധാനത്തിൽ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകർക്ക് എന്നാണ് അൻവറിനോട് മൊഹബത്ത് തോന്നി തുടങ്ങിയതെന്നും സ്പീക്കർ ചോദിച്ചു. സിപിഎം നേതാക്കൾ കൂടിക്കാഴ്ചയിൽ വിമർശനമുയർത്തുമ്പോഴാണ് എഎൻ ഷംസീർ എഡിജിപിക്ക് പിന്തുണയുമായി എത്തുന്നത്.

അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ അട്ടിമറി നടക്കില്ലെന്നും പിവി അൻവറിന് പിന്നിൽ അൻവറാണെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി എം ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ സിപിഐയ്ക്കും സിപിഎമ്മിനും വിയോജിപ്പുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ തുടരുന്ന മൗനത്തിൽ കടുത്ത അമർഷവുമുണ്ട്. എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിലെ സിപിഐയുടെ വിയോജിപ്പ് നിലപാട് ഇടതുമുന്നണിയിലും പ്രതിഫലിക്കുന്നുണ്ട്. വിശദീകരണം നൽകാൻ കഴിയാത്ത പ്രതിസന്ധിയിലാണ് സിപിഎം എത്തിനിൽക്കുന്നത്.

എന്നാൽ പി.വി അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എഡിജിപിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവിൻറെ അജൻഡയാണ് ആർഎസ്എസ് വിവാദത്തിന് പിന്നിലെന്ന ആരോപണവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ രം​ഗത്തെത്തി. അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ, കസ്റ്റഡി കൊലപാതകം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം തുടങ്ങി ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. മാസപ്പടിക്കേസിലേത് പോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് സതീശൻറെ ശ്രമമെന്നും മുരളീധരൻ തൃശൂരിൽ ആരോപിച്ചു.

എഡിജിപി അജിത് കുമാർ എന്തിന് വന്നുവെന്ന് ആർഎസ്എസ് നേതൃത്വം പറയും. ആർഎസ്എസിനെ ഇകഴ്ത്തുന്ന വി.സി സതീശൻ 2006ലും 2013ലും ആ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

2023-ൽ 10 ദിവസകത്തെ ഇടവേളയിൽ രണ്ടുതവണയാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. 2023 മെയ് 22നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളയുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച. പാറേക്കാവ് വിദ്യാമന്ദിറിൽ നടന്ന ആർഎസ്എസ് ക്യാമ്പിൽ എത്തിയതായിരുന്നു ആർഎസ്എസ് ജനറൽ സെക്രട്ടറി. സുഹൃത്ത് ജയകുമാറിന്റെ നിർദേശ പ്രകാരം നടന്ന സ്വകാര്യ സന്ദർശമാണെന്നായിരുന്നു കൂടിക്കാഴ്ചയിൽ എഡിജിപി നൽകിയ വിശദീകരണം. 2023 ജൂൺ രണ്ടിന് കോവളത്ത് വച്ചായിരുന്നു മറ്റൊരു ആർഎസ്എസ് നേതാവായ റാം മാധവിനെ കണ്ടത്. ബിസിനസ് സുഹൃത്തും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍