5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Special Train: സംസ്ഥാനത്തിന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, 44 സർവീസുകൾ; റൂട്ടും, സമയക്രമവും, വിശദവിവരങ്ങൾ അറിയാം

Sabarimala Special Train Services: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നും വിശാഖപട്ടണത്ത് നിന്നും കൊലത്തേക്ക് സർവീസ് നടത്തിയിരുന്ന സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകളാണ് നീട്ടിയത്. ഇരുദിശകളിലേക്കുമായി 44 സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയിലേക്കെത്തുന്ന അയ്യപ്പ ഭക്തർക്കൊപ്പം മലയാളികൾക്കും ഈ സർവീസ് ഉപയോഗപ്രതമാകുന്നതാണ്.

Special Train: സംസ്ഥാനത്തിന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, 44 സർവീസുകൾ; റൂട്ടും, സമയക്രമവും, വിശദവിവരങ്ങൾ അറിയാം
Represental Images (Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 25 Nov 2024 10:13 AM

കൊച്ചി: യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് നീട്ടിയിരിക്കുന്നത്. ശബരിമല തീർത്ഥാടക തിരക്ക് കൂടി പരി​ഗണിച്ചാണ് സർവീസിൽ മാറ്റം വരുത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നും വിശാഖപട്ടണത്ത് നിന്നും കൊലത്തേക്ക് സർവീസ് നടത്തിയിരുന്ന സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകളാണ് നീട്ടിയത്. ഇരുദിശകളിലേക്കുമായി 44 സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയിലേക്കെത്തുന്ന അയ്യപ്പ ഭക്തർക്കൊപ്പം മലയാളികൾക്കും ഈ സർവീസ് ഉപയോഗപ്രതമാകുന്നതാണ്.

ശ്രീകാകുളം- കൊല്ലം സ്പെഷ്യൽ ട്രെയിൻ

08553 ശ്രീകാകുളം റോഡ് – കൊല്ലം സ്പെഷ്യൽ ട്രെയിൻ ഡിസംബർ ഒന്ന്, എട്ട്, 15, 22, 29, 2025 ജനുവരി അഞ്ച്, 12, 19, 26 തീയതികളിലാണ് സർവീസ്. ഞായറാഴ്ചകളിൽ രാവിലെ 06:00 മണിയ്ക്ക് ശ്രീകാകുളത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 02:30 ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര 08554 കൊല്ലം – ശ്രീകാകുളം റോഡ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30, 2025 ജനുവരി ആറ്, 13, 20, 27 തീയതികളിലാണ്. തിങ്കളാഴ്ചകളിൽ വൈകിട്ട് 04:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 02:30ന് ശ്രീകാകുളത്തെത്തും.

ഒരു എസി ടു ടയർ കോച്ച്, ആറ് എസി ത്രീ ടയർ ഇക്കോണമി കോച്ച്, എട്ട് സ്ലീപ്പർ ക്ലാസ് കോച്ച്, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിലുള്ളത്. കേരളത്തിൽ 11 സ്റ്റോപ്പുകളാണ് ട്രെയിനിന് അനുവദിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ , ഏറ്റുമാനൂർ , കോട്ടയം, ചങ്ങനാശേരി , തിരുവല്ല , ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം എന്നീ സ്റ്റോപ്പുകളാണ് കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനിനുള്ളത്. ട്രെയിനിൻറെ ടിക്കറ്റ് റിസർവേഷൻ പ്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്.

വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ട്രെയിൻ

08539 വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ട്രെയിൻ ഡിസംബർ നാല്, 11, 18, 25, 2025 ജനുവരി ഒന്ന്, എട്ട്, 15, 22, 29, ഫെബ്രുവരി അഞ്ച്, 12, 19, 26 തീയതികളിൽ സർവീസ് നടത്തും. ബുധനാഴ്ചകളിൽ രാവിലെ 08:20ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12:55ന് കൊല്ലത്തെത്തും.

മടക്കയാത്ര 08540 കൊല്ലം – വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ ഡിസംബർ അഞ്ച്, 12, 19, 26, 2025 ജനുവരി രണ്ട്, 09, 16, 23, 30, ഫെബ്രുവരി ആറ്, 13, 20, 27 തീയതികളിൽ (വ്യാഴാഴ്ചകളിൽ) വൈകിട്ട് 07:35ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11:20ന് വിശാഖപട്ടണത്ത് എത്തുന്ന രീതിയിലാണ് സർവീസ്.

Latest News