Son Killed Father: കോഴിക്കോട് അച്ഛനെ കുത്തിക്കൊന്ന് മകൻ, വർഷങ്ങൾക്ക് മുമ്പ് അമ്മയേയും കൊന്നു
Son Killed Father: വൈകിട്ട് വീട്ടിൽ ലൈറ്റ് കാണാത്തതിനെ തുടർന്ന് അയൽവാസി ചെന്ന് നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. രക്തത്തിൽ കുളിച്ച നിലയിൽ അശോകൻ കിടക്കുകയായിരുന്നു. പ്രതി സുബീഷ് ഒളിവിലാണ്.

കോഴിക്കോട്: മകൻ അച്ഛനെ കുത്തി കൊന്നു. കോഴിക്കോട് ബാലുശ്ശേരി പാനായിയിലാണ് സംഭവം. ചാനറ സ്വദേശി അശോകനെയാണ് മകൻ സുബീഷ് കുത്തി കൊലപ്പെടുത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കൊലപാതകമെന്നാണ് നിഗമനം. വൈകിട്ട് വീട്ടിൽ ലൈറ്റ് കാണാത്തതിനെ തുടർന്ന് അയൽവാസി ചെന്ന് നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. രക്തത്തിൽ കുളിച്ച നിലയിൽ അശോകൻ കിടക്കുകയായിരുന്നു. പ്രതി സുബീഷ് ഒളിവിലാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പ് അശോകന്റെ ഭാര്യയേയും ഇവരുടെ മറ്റൊരു മകനാണ് കൊലപ്പെടുത്തിയത്. അയാളും ലഹരിക്ക് അടിമയായിരുന്നുവെന്നാണ് വിവരം.
പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ; സ്ഥിരീകരിച്ച് വനംവകുപ്പ്
പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാനിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. പ്രദേശത്ത് കണ്ട കാൽപ്പാടുകൾ കടുവയുടേത് ആണെന്ന് ഉറപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനംവകുപ്പ് അറിയിച്ചു.
കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ രാധ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്താണ് നാട്ടുകാർ കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് പരിശോധന നടത്തുകയായിരുന്നു.
പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപമുള്ള തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തിൽ നിന്ന് നൂറ് മീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. വനമേഖലയിൽ മാവോയിസ്റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾഡ് സേനയാണ് രാധയുടെ മൃതദേഹം കണ്ടത്.