Son Killed Mother: ഭാര്യയെ ആക്രമിക്കുന്നത് തടഞ്ഞു; അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
Son Kills Mother in Palakkad: ആക്രമണത്തിന് ശേഷം രഘു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ മരത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് പുതൂർ പോലീസിനെ വിവരമറിയിച്ചു.

പാലക്കാട്: ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. പാലക്കാട് അട്ടപ്പാടി അരളിക്കോണം ഊരിലെ രേഷി ആണ് മരിച്ചത്. സംഭവത്തിൽ മകൻ രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചാണ് രഘു രേഷിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് പുതൂർ പോലീസിനെ വിവരമറിയിച്ചു.
ഭാര്യ സെൽവിയെ ലക്ഷ്യമിട്ടായിരുന്നു രഘു സ്ഥലത്തെയിത്. ബന്ധുവിന്റെ വീടിന് മുന്നിൽ വെച്ച് ബഹളം കൂട്ടിയ ഇയാളെ ഭാര്യയും, രേഷിയും ചേർന്ന് പിന്തിരിക്കാൻ ശ്രമിച്ചു. പിന്നാലെ സെൽവിയെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ രേഷി തടയുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ഇഷ്ടികയെടുത്ത് രഘു അമ്മയുടെ തലയ്ക്കടിച്ചു.
ബന്ധുക്കൾക്ക് ഇടപെടാൻ കഴിയുന്നതിന് മുൻപ് തന്നെ രേഷിയുടെ ജീവൻ നഷ്ടമായി. തുടർന്ന് രഘുവിനെ സമീപത്തെ മരടിൽ കെട്ടിയിടുകയായിരുന്നു. പുതൂർ പോലീസ് സംഭവസ്ഥലത്തെത്തി രഘുവിനെ കസ്റ്റഡിയിൽ എടുത്തു. രേഷി തടഞ്ഞില്ലായിരുന്നുവെങ്കിൽ രഘു ഭാര്യയെ കൊലപ്പെടുത്തുമായിരുന്നു എന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ് മാർട്ടത്തിന് ശേഷം രേഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അഗളി ഡിവൈഎസ്പി അറിയിച്ചു.
വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കൊല്ലത്തെ ചടയമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ചു. അപകടത്തിൽ ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ അശ്വതി (38) ആണ് മരിച്ചത്. അശ്വതിയുടെ ഭര്‍ത്താവ് ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11:30 ഓടെ എം.സി. റോഡില്‍ നിലമേല്‍ ശബരിഗിരി സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. കുരിയോട് നെട്ടേത്തറയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.