5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vellarada Murder: വെള്ളറട കൊലപാതകം; ‘സിനിമാ പഠനം മകനെ ആകെ മാറ്റി, പുറത്തിറങ്ങിയാല്‍ അവന്‍ എന്നെയും കൊല്ലും’

Vellarada Murder Case Updates: പ്രജിന്റെ മുറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. മുറി പൂട്ടിയിട്ടേ പ്രജിന്‍ പുറത്തുപോകാറുണ്ടായിരുന്നുള്ളു. അവിടേക്ക് ആരെങ്കിലും പോയാല്‍ അവരെ ഉപദ്രവിക്കും, ഭീഷണിപ്പെടുത്തും. മകന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തനിക്ക് ഭയമാണ്. അടുത്തത് താനോ മകളോ ആയിരിക്കും.

Vellarada Murder: വെള്ളറട കൊലപാതകം; ‘സിനിമാ പഠനം മകനെ ആകെ മാറ്റി, പുറത്തിറങ്ങിയാല്‍ അവന്‍ എന്നെയും കൊല്ലും’
വെള്ളറട കൊലപാതക കേസ് പ്രതി പ്രജിന്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 09 Feb 2025 14:22 PM

തിരുവനന്തപുരം: വെള്ളറടയില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി അമ്മ. മകനെ ഭയന്നായിരുന്നു ഭര്‍ത്താവും താനും ഏഴുവര്‍ഷത്തോളമായി ജീവിച്ചിരുന്നതെന്ന് അമ്മ സുഷമ പറഞ്ഞു. സിനിമാ പഠനത്തിന് ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്നും അമ്മ പറഞ്ഞു.

പ്രജിന്റെ മുറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. മുറി പൂട്ടിയിട്ടേ പ്രജിന്‍ പുറത്തുപോകാറുണ്ടായിരുന്നുള്ളു. അവിടേക്ക് ആരെങ്കിലും പോയാല്‍ അവരെ ഉപദ്രവിക്കും, ഭീഷണിപ്പെടുത്തും. മകന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തനിക്ക് ഭയമാണ്. അടുത്തത് താനോ മകളോ ആയിരിക്കും.

മകന്റെ മുറിയില്‍ നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ അവിടെ എന്താണ് നടക്കാറുള്ളത് അറിയില്ലായിരുന്നു. ഇപ്പോഴാണ് ബ്ലാക്ക് മാജിക് ആയിരുന്നു എന്ന് അറിഞ്ഞത്. അവന്‍ ജയിലില്‍ പുറത്തിറങ്ങിയാല്‍ തന്നെയും കൊല്ലും. കൊച്ചിയില്‍ നിന്ന് സിനിമാ പഠനം നടത്തിയതിന് ശേഷം തിരിച്ചെത്തിയത് മുതലാണ് മകനില്‍ മാറ്റങ്ങള്‍ പ്രകടമായതെന്നും സുഷമ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് (ഫെബ്രുവരി 5) പിതാവിനെ പ്രജിന്‍ കൊലപ്പെടുത്തിയത്. വെള്ളറട സ്വദേശിയായ ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രജിന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. വീട്ടിലെ അടുക്കളയിലായിരുന്നു ജോസിന്റെ മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തറുത്തായിരുന്നു കൊലപാതകം.

പണം ചോദിച്ചിട്ട് നല്‍കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന് പ്രാഥമിക നിഗമനമുണ്ടായിരുന്നു. പ്രജിന്‍ ചോദ്യം ചെയ്യലിന് പോലീസിനോട് സഹകരിച്ചിരുന്നില്ല. രാത്രി ഒന്‍പതരയോടെ പുറത്തുപോയ പ്രജിന്‍ തിരിച്ചെത്തിയ ശേഷം ഹാളില്‍ കിടന്ന ജോസിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Also Read: Crime News : തിരുവനന്തപുരം വെള്ളറടയില്‍ പിതാവിനെ മെഡിക്കൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി; സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതി

വെട്ടുകൊണ്ട ജോസ് അടുക്കള വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രജിന്‍ പിന്നിലൂടെ ചെന്ന് പിന്നെയും വെട്ടുകയായിരുന്നു. അമ്മ പ്രജിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും പ്രജിന്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് വെള്ളറട പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രജിന്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടില്‍ വഴക്കുണ്ടായിട്ടില്ലെന്നാണ് അമ്മ സുഷമ പറയുന്നത്.