5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SOG Commando Death: കമാന്റോ വിനീതിന്റെ ആത്മഹത്യക്ക് ഉത്തരവാദി മേലുദ്യോ​ഗസ്ഥർ; മാനസിക പീഡനത്തിന് പിന്നിൽ വ്യക്തിവെെരാ​ഗ്യമെന്ന് സഹപ്രവർത്തകരുടെ മൊഴി

SOG Commando Vineeth's Death: ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എ.സി അജിത്തിന് മുമ്പാകെ വിനീത് അവധി അപേക്ഷ നൽകിയിരുന്നു. ​ഗർഭിണിയായ ഭാര്യയെ സ്കാനിം​ഗിനായി ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽ ആളില്ലെന്നും 27-ന് അവധി വേണമെന്നും ആവശ്യപ്പെട്ടാണ് വിനീത് അജിത്തിന് കത്ത് നൽകിയത്.

SOG Commando Death: കമാന്റോ വിനീതിന്റെ ആത്മഹത്യക്ക് ഉത്തരവാദി മേലുദ്യോ​ഗസ്ഥർ; മാനസിക പീഡനത്തിന് പിന്നിൽ വ്യക്തിവെെരാ​ഗ്യമെന്ന് സഹപ്രവർത്തകരുടെ മൊഴി
CPO Vineeth (Image Credits: Social Media)
athira-ajithkumar
Athira CA | Published: 18 Dec 2024 11:42 AM

മലപ്പുറം: മേലുദ്യോ​ഗസ്ഥന്റെ മാനസിക പീഡനമാണ് സിപിഒ വിനീതിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. അരീക്കോട് സാധുന പൊലീസ് ക്യാമ്പിലെ എസ്ഒജി കമാൻഡോ വിനീത് ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇന്നലെ ക്യാമ്പിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അരീക്കോട് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റോ ആയ അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകർ നൽകിയ മൊഴിയിൽ പറയുന്നത്. ഈ വെെരാ​ഗ്യത്തിന് പിന്നിൽ സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണെന്നും മൊഴിയിൽ പറയുന്നു.

2021 സെപ്റ്റംബർ 16ന് അരീക്കോട് ക്യാമ്പിലെ വിനീതിന്റെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുനീഷ് മരിച്ചിരുന്നു. എസ്ഒജി ക്യാമ്പിലെ ട്രെയിനിം​ഗിനിടെ കുഴഞ്ഞുവീണാണ് വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. അന്ന് കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ അജിത്തോ മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥരോ തയ്യാറായിരുന്നില്ല. ഏകദേശം 20 മിനിറ്റോളം സുനീഷ് ട്രാക്കിൽ വീണ് കിടന്നിരുന്നു. എന്നാൽ വിനീത് അടക്കമുള്ള സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എസി അജിത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോ​ഗസ്ഥർ സമ്മതിച്ചില്ല.

തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവൻ നഷ്ടമായിരുന്നു. സുനീഷിനെ ആശുപത്രിയിൽ ആശുപത്രിയിൽ എത്തിക്കാൻ വെെകിയെന്ന ആരോപണം ക്യാമ്പിലെ കമാൻഡോകൾക്കിടയിൽ ഉയർന്നിരുന്നു. എന്നാൽ മേലുദ്യോ​ഗസ്ഥരുടെ അനാസ്ഥ മൂലം സുനീഷ് മരിച്ച സംഭവത്തിൽ അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് കമാന്റോ അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായതെന്നാണ് സഹപ്രവർത്തകരുടെ മൊഴിയിൽ പറയുന്നത്. മേലുദ്യോ​ഗസ്ഥരുടെ പീഡനത്തെ തുടർന്ന് വിനീതിന്റെ ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉറപ്പിക്കുന്നതാണ് സഹപ്രവർത്തകരുടെ മൊഴി. റിപ്പോർട്ടർ ടിവിയാണ് മൊഴിപ്പകർപ്പ് പുറത്തുവിട്ടത്.

സുനീഷ് മരിച്ചതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മറ്റ് കേസുകൾക്കിടയിൽപ്പെട്ട് ഈ കേസ് മുങ്ങി പോയി. സുനീഷിന്റെ മരണത്തിൽ മേലുദ്യോ​ഗസ്ഥർക്കെതിരെ ശബ്ദമുയർത്തിയ കമാന്റോകളിൽ പലരെയും അജിത്ത് ഇടപ്പെട്ട് സ്ഥലം മാറ്റിയതായും ഇക്കൂട്ടത്തിലെ അവസാന വ്യക്തിയായിരുന്നു വിനീതെന്നുമുള്ള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. 2021 സെപ്റ്റംബർ മുതൽ വിനീതിനെ ടാർ​ഗറ്റ് ചെയ്തുകൊണ്ടുള്ള ഉദ്യോ​ഗസ്ഥ പീഡനം അജിത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരുന്നെന്ന് സഹപ്രവർത്തകർ നൽകിയ മൊഴിയിൽ പറയുന്നു.
‌‌
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എ.സി അജിത്തിന് മുമ്പാകെ വിനീത് അവധി അപേക്ഷ നൽകിയിരുന്നു. ​ഗർഭിണിയായ ഭാര്യയെ സ്കാനിം​ഗിനായി ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽ ആളില്ലെന്നും 27-ന് അവധി വേണമെന്നും ആവശ്യപ്പെട്ടാണ് വിനീത് അജിത്തിന് കത്ത് നൽകിയത്. എന്നാൽ രണ്ട് അപേക്ഷകളും പരി​ഗണിക്കാത്തതിനെ തുടർന്ന് വിനീത് അരീക്കോട് സാധുന പൊലീസ് ക്യാമ്പിന്റെ ചുമതലയുള്ള എസ്പി ഫറാഷ് അലിയേയും സമീപിച്ചെങ്കിലും അവധി ലഭിച്ചില്ല. പിന്നാലെ വലിയ ശിക്ഷാ നടപടികളും വിനീതിന് മേൽ ചുമതപ്പെട്ടു. ക്യാമ്പിലെ കാടുകളും ശുചിമുറിയും വൃത്തിയാക്കിയാൽ അവധി നൽകാമെന്നായിരുന്നു വാ​ഗ്ദാനം. വിനീതും സഹപ്രവർത്തകരും സ്വന്തം കയ്യിലെ പണം മുടക്കി ഇവ വൃത്തിയാക്കിയിട്ടും അവധി നൽകാൻ അജിത്ത് തയ്യാറായില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഡിസംബർ 15-നാണ് അരീക്കോട് സായുധ പൊലീസ് ക്യാമ്പിലെ കമാന്റോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. 45 ദിവസത്തോളം അവധിയില്ലാതെ ജോലി ചെയ്തതും ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനായി അവധി ലഭിക്കാത്തതും വിനീതിനെ മാനസികമായി അലട്ടിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വിനീത് അടുത്ത ബന്ധുവിനയച്ച വാട്ട്ആപ്പ് സന്ദേശത്തിൽ മരണത്തിന് പിന്നിൽ അജിത്താണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു.

Latest News