5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SOG Commando Death: ചിലർ ചതിച്ചു, ഈ മെസേജ് എസിപി അജിത് സാറിനെയും കാട്ടണേ..! സിപിഒ‌‌ വിനീതിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Commando Vineeth Death: ഇന്നലെ രാത്രിയാണ് അരീക്കോട്ടെ എംഎസ്‌പി ക്യാംപിൽ വച്ച് തോക്ക് ഉപയോ​ഗിച്ച് സ്വയം വെടിവച്ച് വിനീത് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SOG Commando Death: ചിലർ ചതിച്ചു, ഈ മെസേജ് എസിപി അജിത് സാറിനെയും കാട്ടണേ..! സിപിഒ‌‌ വിനീതിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
CPO Vineeth (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 16 Dec 2024 12:05 PM

ലപ്പുറം: മേലുദ്യോ​ഗസ്ഥരുടെ പീഡനമാണ് സിപിഒ വിനീതിന്റെ ആത്മഹത്യക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാ കുറിപ്പ് പുറത്ത്. ജീവനൊടുക്കിയ അരീക്കോട് സാധുന പൊലീസ് ക്യാമ്പിലെ സിപിഒ വിനീത്, മേലുദ്യോ​ഗസ്ഥരുടെ പീഡനം ചൂണ്ടികാണിച്ച് എഴുതിയിരിക്കുന്ന ആത്മഹത്യാ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ അജിത്തിന്റെ പേര് പരാമർശിക്കുന്ന കുറിപ്പിൽ കൂടെയുള്ള ചിലർ ചതിച്ചെന്നും പരാമർശിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരു ബന്ധുവിന് അയച്ച ഫോൺ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആത്മഹത്യാ കുറിപ്പിൽ പറയുന്നത്
തന്റെ ഈ കുറിപ്പ് രണ്ട് സുഹൃത്തുകളെയും അസിസ്റ്റന്റ് കമ്മീഷണർ അജിത്തിനെയും കാണിക്കണം. സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിൽ ജോലി ചെയ്യണം എന്നുണ്ടെങ്കിൽ ശാരീരിക ക്ഷമത പരിശോധന ജയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാ​ഗമായി നടന്ന ഓട്ടത്തിൽ താൻ പരാജയപ്പെട്ടിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ അജിത് താൻ പരാജയപ്പെട്ടതിനാൽ തനിക്ക് ചില പണിഷ്മെന്റുകളും നൽകി. ശാരീരിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ തനിക്ക് അവധി നൽകിയില്ല. അതിനാൽ ഓട്ടത്തിനുള്ള സമയം വർദ്ധിപ്പിക്കണമെന്നും ശാരീരിക ക്ഷമതാ പരീക്ഷയുമായി ബന്ധപ്പെട്ട് സുഹൃത്തുകൾ തന്നെ ചതിച്ചെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അതൊടൊപ്പം വിനീതിന് നൽകിയ മെമ്മോയ്ക്കുള്ള മറുപടിയും എഴുതി തയ്യാറാക്കി വച്ചതിന് ശേഷമാണ് അദ്ദേ​ഹം ജീവനൊടുക്കിയത്. സർവ്വീസിൽ പ്രവേശിച്ചത് മുതൽ ഇന്നോളമുള്ള കാര്യങ്ങൾ, തണ്ടർ ബോൾട്ടിന്റെ ഭാ​ഗമായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എന്നിയെല്ലാം മറുപടി കത്തിൽ എടുത്ത് പറയുന്നുണ്ട്. അസുഖമായിരുന്നത് കൊണ്ടും ചില ശാരീരിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുമാണ് ശാരീരിക ക്ഷമത പരീക്ഷയിൽ ഓടി ജയിക്കാൻ സാധിക്കാതിരുന്നത്.

ALSO READ: ഭിന്നശേഷി വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; നാല് എസ്എഫ്ഐ നേതാക്കൾക്ക് സസ്പൻഷൻ

‌ബന്ധുവിനയച്ച ഫോൺ സന്ദേശത്തിന്റെ പൂർണ രൂപം
“ഡാ.. നീ ഈ മെസേജ് രാഹുലിനെയും അസിസ്റ്റന്റ് കമ്മീഷണർ അജിത്തിനെയും കാട്ടണം. സാറിനോട് ഓട്ടത്തിന്റെ സമയം കൂട്ടാൻ പറയണം. എന്റെ ജീവിതം അതിനായി സമർപ്പിക്കുന്നു. കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവർക്ക് നല്ല രീതിയിൽ ഇപ്പോൾ ഉള്ള ആളുകളെ ഒന്ന് മാറ്റാനും പറയണം. ഇതിനെ കുറിച്ച് അറിവുള്ള ആളുകൾ ഏറ്റെടുക്കണേ പറഞ്ഞു ശരിയാക്കാൻ പറയണം”.

ഇന്നലെ രാത്രിയാണ് അരീക്കോട്ടെ എംഎസ്‌പി ക്യാംപിൽ വച്ച് തോക്ക് ഉപയോ​ഗിച്ച് സ്വയം വെടിവച്ച് വിനീത് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി അവധി ലഭിക്കാത്തതിലെ മാനസിക സംഘർഷമാണ് വിനീതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. വിനീതിന്റെ ഭാ​ര്യ ​ഗർഭിണിയാണ്. ഇവരെ പരിചരിക്കാൻ ലീവ് ചോദിച്ചെങ്കിലും മേലുദ്യോ​ഗസ്ഥർ നൽകാൻ തയ്യാറായില്ല. ഇതും വിനീതിനെ അലട്ടിയിരുന്നതായാണ് സൂചന. വയനാട് മാനന്തവാടി സ്വദേശിയായ വിനീതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും. മാവോയിസ്റ്റുകളെ പിടികൂടാനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാനത്ത് രൂപീകരിച്ച സേനയാണ് എസ്ഒജി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക)