5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad By-election 2024 : നിയമസഭാ ഉപതിരഞ്ഞെടുപ്പ്; പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ എത്തിയേക്കും

Palakkad By-Election 2024 BJP Candidate : ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പാലക്കാട് പിടിക്കാനാകുമെന്നാണ് പൊതുവേയുള്ള പാർട്ടി അം​ഗങ്ങളുടെ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശ്ശൂർ വിജയവും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഊർജമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതാക്കൾ.

Palakkad By-election 2024 : നിയമസഭാ ഉപതിരഞ്ഞെടുപ്പ്; പാലക്കാട് പിടിക്കാൻ ശോഭ സുരേന്ദ്രൻ എത്തിയേക്കും
Shobha Surendran
aswathy-balachandran
Aswathy Balachandran | Updated On: 18 Jun 2024 11:54 AM

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് (Palakkad Assembly By-Election) അടുത്തതോടെ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ (Shobha Surendran) പരിഗണിച്ചേക്കുമെന്ന ഊഹങ്ങൾ ഉയരുന്നു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുകയും കാര്യമായി വോട്ടുപിടിക്കുകയും ചെയ്ത ശോഭ സുരേന്ദ്രൻ ആ പോരാട്ട വീര്യം പാലക്കാടും തുടരുമെന്നാണ് പാർട്ടി പ്രവർത്തകർ കരുതുന്നത്. അതേസമയം ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് പ്രധാനം. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിക്കുന്നതാണ് ശോഭയുടെ സവിശേഷതയായി വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം പാലക്കാട് മുൻ ചെയർപേഴ്സണും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.കൃഷ്ണകുമാറും സ്ഥാനാർഥികളുടെ പരിഗണനാ പട്ടികയിലുണ്ട് എന്നാണ് വിവരം.

ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, മെട്രോമാൻ ഇ. ശ്രീധരനായിരുന്നു ബിജെപിയുടെ തുറുപ്പ് ചീട്ട്. ഇ ശ്രീധരൻ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തിൽ ഷാഫിക്ക് വിജയിക്കാമനായത്. മെട്രോമാന് ഷാഫിയുടെ ഭൂരിപക്ഷം 3859 ലേക്കെത്തിക്കാനും സാധിച്ചു.

ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പാലക്കാട് പിടിക്കാനാകുമെന്നാണ് പൊതുവേയുള്ള ബിജെപി അം​ഗങ്ങളുടെ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വിജയം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ  ഊർജമാകുമെന്ന പ്രതീക്ഷയാണ് പാർട്ടി നേതാക്കൾക്കുള്ളത്.

ALSO READ : Wayanad Lok Sabha Constituency : വയനാടിനെ ഗാന്ധി കുടുംബം കൈ ഒഴിയില്ല; രാഹുൽ റായ്ബറേലിയിൽ; പകരം പ്രിയങ്ക എത്തും

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു ശോഭ ബിജെപിക്കായി മത്സരിച്ചത്. അറ്റിങ്ങലിലും ശോഭയ്ക്ക് ബിജെപിയുടെ വോട്ടുവിഹിതം ഉയർത്താനും സാധിച്ചിരുന്നു. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായതായാണ് കണക്ക്. അന്നും ശോഭ വോട്ട് വിഹിതം ഉയർത്തി 248081-ൽ എത്തിച്ചിരുന്നു. ആലപ്പുഴയിലും ഈ ചരിത്രം തുടർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലേക്ക് ഉയർത്തി. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ ആലപ്പുഴയിലെ ഈ ശതമാനം പാർട്ടിയെ അതിശയിപ്പിച്ചിരുന്നു.

പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ് എന്നത് പ്രതീക്ഷ കൂട്ടുന്നു. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് 9707 വോട്ടിന്റെ ലീഡുണ്ട്. രണ്ടാം സ്ഥാനത്താണ് ബിജെപി.