AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Stray Dog Bite : വാക്സീനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ ആറുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയില്‍

Girl Bitten by a Stray Dog has Contracted Rabies:കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐഡിആർബി വാക്സിൻ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

Stray Dog Bite : വാക്സീനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ ആറുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയില്‍
പ്രതീകാത്മക ചിത്രം Image Credit source: Getty
sarika-kp
Sarika KP | Updated On: 28 Apr 2025 17:02 PM

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ അക്രമത്തിനിരയായ ആറുവയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസിനാണ് (6) പേവിഷ ബാധ സ്ഥിരീകരിച്ചത്. കുട്ടി അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ മാസമാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് അന്ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐഡിആർബി വാക്സിൻ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു പുറമെ തലയ്ക്ക് 20 ലേറെ സ്റ്റിച്ചിട്ടിരുന്നു. മറ്റു അഞ്ച് പേർക്കും അന്ന് നായയുടെ കടിയേറ്റിരുന്നു. എല്ലാവരും അന്ന് തന്നെ കുത്തിവയ്പ്പ് എടുത്തിരുന്നു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

Also Read:നവജാത ശിശുവിനെ അനധികൃതമായി കൈമാറി; അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തലയ്ക്കേറ്റ പരിക്കാണ് നില ​ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് നേരിട്ട് തലച്ചോറിലേക്ക് എത്തുന്നതിനാൽ വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടാകാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറഞ്ഞു. വെള്ളിയാഴ്ചയാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.